മാവോയിസ്റ്റ് ‘സുന്ദരി’ കേരളത്തിലേക്ക് കടന്നതായി സംശയം ? 32 മാവോയിസ്റ്റ് സംഘത്തിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു ! 

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Wednesday, June 20, 2018

ബാംഗ്ലൂര്‍:  മാവോയിസ്റ്റ് ‘സുന്ദരി’ കേരളത്തിലേക്കോ തമിഴ്നാട്ടിലേക്കോ കടന്നതായി സംശയം. ഇവര്‍ കര്‍ണ്ണാടക വിട്ടതായും കേരളത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ആലോചിക്കുന്നതായും തമിഴ്നാട് പോലീസിന് വിവരം ലഭിച്ചതായാണ് റിപ്പോര്‍ട്ട്.

മാവോയിസ്റ്റ് നേതാവായ സുന്ദരി എന്ന വനിതാ മാവോയിസ്റ്റിന്റെ നേതൃത്വത്തില്‍ 32 അംഗ സംഘം കര്‍ണ്ണാടക വിട്ടതായാണ് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്.

കേരള – കര്‍ണ്ണാടക – തമിഴ്നാട് അതിര്‍ത്തികളില്‍ വാഹനങ്ങളെയും യാത്രക്കാരെയും പോലീസ് അരിച്ചുപെറുക്കുന്നുണ്ട്. 32 മാവോയിസ്റ്റുകളുടെ ചിത്രങ്ങളും പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. കേരളാ പോലീസ് മാവോയിസ്റ്റുകള്‍ക്കെതിരെ കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്.

×