Advertisment

ആള്‍ദൈവ൦ ഭയ്യുജി മഹാരാജ് ആത്മഹത്യ ചെയ്തു

author-image
admin
New Update

ഇന്‍ഡോര്‍:  മധ്യപ്രദേശിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങളിലൊരാളായ ഭയ്യുജി മഹാരാജ് സ്വയം വെടിവെച്ച്​ മരിച്ചു. സ്വന്തം വസതിയില്‍ വെച്ച്  തലയ്ക്ക് നിറയൊഴിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

Advertisment

ഉടൻ തന്നെ ഭയ്യുജി മഹാരാജിനെ ഇന്‍ഡോറിനെ ബോംബെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിക്ക് മുന്നില്‍ ഇദ്ദേഹത്തിന്റെ അനുയായികള്‍ തടിച്ചുകൂടിയിട്ടുണ്ട്.

publive-image

മുന്‍ മോഡലായിരുന്ന ഇദ്ദേഹത്തിന്റെ യഥാര്‍ഥ പേര് ഉദയ്‌സിന്‍ ദേശ്മുഖ് എന്നാണ്. വാസ്തു, ജെമോളജി, മെഡിറ്റേഷന്‍, ഓറ ഹീലിങ് തുടങ്ങിയവയാണ് ഇദ്ദേഹം ചെയ്തുകൊണ്ടിരുന്നത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭയ്യുജി മഹാരാജ് ഏറെനാളായി മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെട്ടിരുന്നതായി വിവരങ്ങളുണ്ട്.

മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാൻ ബയ്യൂജിക്ക്​​ ക്യാബിനറ്റ്​ പദവി വാഗ്​ധാനം ചെയ്​തിരുന്നെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു. രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കിടയില്‍ ശക്തമായ ബന്ധങ്ങള്‍ ഉണ്ടായിരുന്ന ഇഭയ്യുജിയെ  മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ്, സുശീല്‍ കുമാര്‍ ഷിന്‍ഡേ തുടങ്ങിയവര്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു.

Advertisment