വിവാഹാഘോഷങ്ങൾക്കിടെ വേദിയിൽ പെണ്‍കുട്ടിക്കൊപ്പം നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. വീഡിയോ …

Friday, March 9, 2018

വിവാഹാഘോഷങ്ങൾക്കിടെ വേദിയിൽ പെണ്‍കുട്ടിക്കൊപ്പം നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. രാജസ്ഥാനിലാണ് സംഭവം. വേദിയില്‍ നൃത്തം ചെയ്യുകയായിരുന്ന യുവാവ് പെട്ടെന്ന് തല കറങ്ങി വീഴുകയായിരുന്നു. എന്നാല്‍ ഇത് അഭിനയമാനെന്നാണ് എല്ലാവരും കരുതിയത്.

പിന്നീട് യുവാവ് എഴുന്നേല്‍ക്കാതെ വന്നതോടെ പെണ്‍കുട്ടി ഇയാളുടെ കൈ പിടിച്ച് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അതോടെയാണ് യുവാവിന് എന്തോ പറ്റിയതാണെന്ന് മറ്റുള്ളവര്‍ക്ക് മനസിലായത്. ഉടനെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.

‘ദിൽവാലെ ദുൽഹാനിയാ ലേ ജായേംഗെ’ എന്ന ഹിറ്റ് സിനിമയിലെ  “തുജേ ദേഖാ തൊ യേ ജാനാ സനം” എന്ന പാട്ടിനാണ് യുവാവും യുവതിയും നൃത്തം ചെയ്തത്. തേരീ ബാഹോ മേം മർ ജായെ.. എന്ന വരിയെത്തിയപ്പോഴാണ് അറം പറ്റിയ കണക്കെ യുവാവ് കുഴഞ്ഞു വീണു മരിക്കുന്നത്.

×