Advertisment

എസ് പി - ബി എസ് പി സഖ്യപ്രഖ്യാപനം ഉണ്ടായേക്കും. സംയുക്ത വാര്‍ത്താ സമ്മേളനം വിളിച്ച് അഖിലേഷ് യാദവും മായാവതിയും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ലഖ്‌നൗ:  ലോക്സഭ തെരഞ്ഞെടുപ്പിനെ ഉത്തര്‍പ്രദേശിലെ കരുത്തന്മാരായ  സമാജ്‍വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടിയും സഖ്യമായി നേരിടുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ബലമേകി ഇരു പാര്‍ട്ടികളും സംയുക്ത വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുന്നു.

Advertisment

publive-image

അഖിലേഷ് സിങ് യാദവും മായാവതിയും ലഖ്‌നൗവില്‍ ശനിയാഴ്ച ഉച്ചയോടെയാണ് സംയുക്ത വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സഖ്യത്തെ കുറിച്ചുള്ള പ്രഖ്യാപനം ഈ വാര്‍ത്താസമ്മേളനത്തിലുണ്ടാവുമെന്നാണ് രാഷ്ട്രീയവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കഴിഞ്ഞയാഴ്ച ഇരുനേതാക്കളും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ, കോണ്‍ഗ്രസിനെ ഒഴിവാക്കി കൊണ്ട് എസ് പിയും ബി എസ് പിയും ചേര്‍ന്ന് മഹാഘട്ബന്ധന്‍ രൂപവത്കരിച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഇരുനേതാക്കളും തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. പ്രാദേശിക പാര്‍ട്ടികളായ രാഷ്ട്രീയ ലോക് ദള്‍, നിഷാദ് പാര്‍ട്ടി എന്നിവരും മഹാഘട്ബന്ധനില്‍ പങ്കാളികളായേക്കുമെന്നാണ് സൂചന.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍  എസ് പി-ബി എസ് പി- കോണ്‍ഗ്രസ് സഖ്യത്തെ ബി ജെ പി-അപ്‌നാ ദള്‍ സഖ്യം തറപറ്റിച്ചിരുന്നു. 80 ലോക്‌സഭാ സീറ്റുകളില്‍ 73 സീറ്റുകളിലും ബി ജെ പി- അപ്‌നാ ദള്‍ സഖ്യമാണ് വിജയം നേടിയത്.

കഴിഞ്ഞ വര്‍ഷമാണ് അഭിപ്രായഭിന്നതകള്‍ മാറ്റിവെച്ച് എസ് പിയും ബി എസ് പിയും കൈകോര്‍ത്തത്. സഖ്യം മൂന്ന് ഉപതിരഞ്ഞെടുപ്പുകളില്‍ വിജയം നേടുകയും ചെയ്തിരുന്നു. ഈ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെയും സംയുക്തമായി നേരിടാന്‍ എസ് പിയും ബി എസ് പിയും തീരുമാനിച്ചിരിക്കുന്നത്

Advertisment