രാവിലെ അഞ്ച് മണിക്ക് റോഡരുകില്‍ നിന്ന് കടുത്ത വ്യായാമം. അതും ഒരു ബള്‍ബ് മോഷ്ടിക്കാന്‍ – ചിരിപടര്‍ത്തി ഒരു വീഡിയോ

Friday, June 29, 2018

ഒരു ബള്‍ബ് മോഷണത്തിന്റെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. രാവിലെ അഞ്ച് മണിക്ക് ഒരാള്‍ ഒരു തിരക്കുള്ള റോഡിന് സമീപം നിന്ന് വ്യായാമം ചെയ്യുകയാണ്. വീഡിയോ മുഴുവന്‍ കണ്ടാലേ മനസിലാകൂ അയാളുടെ വ്യായാമം എന്തിന് വേണ്ടിയായിരുന്നെന്ന്. അടുത്തുള്ള സി സി ടിവിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.

വ്യായാമം ചെയ്യുകയാണെന്ന വ്യാജേന ഒരു കടയുടെ പുറത്ത് തൂങ്ങിക്കിടക്കുന്ന ബള്‍ബ് അടിച്ചു മാറ്റാനാണ് അയാള്‍ ശ്രമിക്കുന്നത്. വളരെ കാഷ്വല്‍ ആയി, കയ്യെല്ലാം മുകളിലേക്ക് സ്ട്രക്ച്ച് ചെയ്ത് പതുക്കെ ബള്‍ബ് സോക്കറ്റില്‍ നിന്ന് ബള്‍ബെടുക്കാന്‍ നോക്കുന്നു.

റോഡിലൂടെ വണ്ടിപോകുന്നത് കാണുമ്പോള്‍ പെട്ടെന്ന് എക്‌സസൈസ് പുനരാരാംഭിക്കും. ഇതായിരുന്നു രീതി. അവസാനം അയാള്‍ ബള്‍ബ് അടിച്ചെടുത്തു. പതുക്കെ പോക്കറ്റിലിട്ട് ഒന്നും അറിയാത്തപോലെ നടന്നുപോയി.

എന്തായാലും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ബള്‍ബ് കള്ളന്റെ വീഡിയോ വൈറലാകുകയാണ്.

×