ക്യാൻസർ രോഗ സാധ്യത ഇത്തരക്കാര്‍ക്ക്.. എങ്ങനെ ക്യാന്‍സറിനെ തടയാം ? 

പ്രകാശ് നായര്‍ മേലില
Monday, February 4, 2019

# # I Am and I Will # #

ലോകത്ത് കഴിഞ്ഞവർഷം അതായത് 2018 ൽ ക്യാൻസർ മൂലം മരണപ്പെട്ടത് 95 ലക്ഷം ആളുകൾ. ശരാശരി ഒരു ദിവസം 26000 ആളുകൾ ഈ രോഗം മൂലം മരിക്കുന്നു.

ക്യാൻസർ രോഗം ലോകമാകെ വ്യാപിക്കുകയാണ്. അതിനുള്ള കാരണങ്ങൾ പലതാണ്. പുകവലിയും, മയക്കുമരുന്നുകളുടെ ഉപയോഗവും മാത്രമല്ല മറിച്ചു പാരിസ്ഥിതിക സമ്മർദ്ദങ്ങളും, വായു മലിനീകര ണങ്ങളും,മാറുന്ന ജീവിതശൈലികളും, ആഹാരരീതികളിലെ മാറ്റങ്ങളും ഒക്കെ ക്യാൻസർ വളർച്ചക്ക് കാരണമാണ്.

ഇന്ന് ലോക ക്യാൻസർ ദിനമാണ്. ക്യാൻസർ എന്ന വൻവിപത്തിനെതിരെ ലോകമെമ്പാടും ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും വേൾഡ് കെയർ ഡേ നടത്താറുണ്ട്. ഈ വർഷം ഇതിന്റെ തീം I Am and I Will എന്നാണ് .

ക്യാൻസർ രോഗ വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ..

അമിതവണ്ണമുള്ള വ്യക്തികൾക്ക് ക്യാൻസർ ബാധിക്കാൻ സാദ്ധ്യതയുണ്ട്.
ക്രോണിക് ഇൻഫെക്‌ഷൻ മൂലം ക്യാൻസർ ഉണ്ടാകാം.
പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ക്യാൻസറിന് കാരണമാകാം.
സംഘർഷം നിറഞ്ഞ ജീവിതരീതികൾ,ചിട്ടയില്ലാത്ത ആഹാരം,പോഷമൂല്യങ്ങളുടെ കുറവ്, അമിതമായ മാംസാഹാരം, രാസവളങ്ങൾ ഉപയോഗിക്കപ്പെട്ട ഭക്ഷ്യവസ്തുക്കൾ, വിളകളിലെ കീടനാശിനിപ്രയോഗം, മദ്യപാനം ഒക്കെ ക്യാൻസറിനുള്ള ഉത്തമ ഘടകങ്ങളാണ്.

ഫാസ്റ്റ് ഫുഡ് കളിൽ ചേർക്കുന്ന കെമിക്കലുകൾ വളരെ അപകടകാരികളാണ്. പാക്ക് ചെയ്തു ടിന്നുകളിൽ വരുന്ന ഫുഡ് വകകൾ കേടുകൂടാതെ കൂടുതൽ നാൾ ഇരിക്കാനായി ഉപയോഗിക്കുന്ന പ്രിസർവേറ്റിവുകൾ ക്യാൻസറിന് കാരണമാകുന്നു. കൃതൃമ മധുരപലഹാരങ്ങളും, വിവിധ കളറുകളിൽ ഉള്ള സോഡയും അപകടകാരികൾ തന്നെയാണ്.

ക്യാൻസർ എങ്ങനെ തടയാം ? 

എല്ലാ തരത്തിലുമുള്ള നാച്ചുറൽ ഫുഡ്, നല്ല പഴവർഗ്ഗങ്ങൾ, ചിട്ടയായ ആഹാരരീതി, മഞ്ഞൾ, വെളുത്തുള്ളി ( പൂണ്ട് ), തക്കാളി, നാരങ്ങ, ഓറഞ്ച് ,ഇലക്കറികൾ ,ഫൈബർ കൂടുതലുള്ള ധാന്യങ്ങൾ, നട്ട്സ് ,പയറുകൾ, ബീൻസ്, ശുദ്ധമായ പച്ചക്കറികൾ , ഇവയൊക്കെയാണ് ക്യാന്‍സറിനെ അകറ്റുന്നവ.

മാംസാഹാരം പരമാവധി കുറയ്ക്കുകയും പഴവും പച്ചക്കറികളും കൂടുതൽ കഴിക്കുകയും ചെയ്‌താൽ ക്യാൻസറെന്നല്ല ഒട്ടുമിക്ക രോഗങ്ങളെയും ചെറുക്കാനുള്ള ശേഷി നമ്മുടെ ശരീരത്തിനുണ്ടാകും.

×