ചെന്നൈയില്‍ ട്രെയിനില്‍ തൂങ്ങിക്കിടന്നു യാത്ര ചെയ്യുകയായിരുന്ന 4 വിദ്യാര്‍ഥികള്‍ ഫ്ലൈഓവറിന്റെ തൂണില്‍ ഇടിച്ച് മരിച്ചു

ന്യൂസ് ബ്യൂറോ, ചെന്നൈ
Tuesday, July 24, 2018

ചെന്നൈ:  ചെന്നൈയില്‍ ട്രെയിനില്‍ തൂങ്ങിക്കിടന്നു യാത്ര ചെയ്യുകയായിരുന്ന 4 വിദ്യാര്‍ഥികള്‍ പ്ലാറ്റ്ഫോമിന്റെ തൂണില്‍ തലയിടിച്ച് മരിച്ചു.  ചെന്നൈ സെന്റ്‌ തോമസ്‌ മൌണ്ട് സ്റ്റേഷനില്‍ ഫ്ലൈഓവറിന്റെ തൂണില്‍ ഇടിച്ചാണ് മരണം. മരിച്ച നാല് പേരും വിദ്യാര്‍ഥികളാണ് എന്നാണ് പ്രാഥമിക വിവരം.

ഇന്ന് രാവിലെ ചെന്നൈ ബീച്ച് സബര്‍ബന്‍ ട്രെയിന്‍ യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്. വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞിട്ടില്ല.

×