Advertisment

ഗോവയിലെ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബിജെപിയില്‍ ചേരുമെന്ന് സൂചന

New Update

പനാജി:  ഗോവയിലെ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബിജെപിയില്‍ ചേരുമെന്ന് സൂചന. ദയാനന്ദ് സോപ്‌തെ, സുഭാഷ് ഷിരോദ്കര്‍ എന്നീ എംഎല്‍എമാര്‍ തിങ്കളാഴ്ച രാത്രി ഡല്‍ഹിക്ക് തിരിച്ചതോടെ അഭ്യൂഹം ശക്തമായി.

Advertisment

publive-image

ചൊവ്വാഴ്ച ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ ഇവര്‍ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ദയാനന്ദ് സോപ്‌തെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ലക്ഷ്മികാന്ത് പര്‍സേക്കറെയാണ് പരാജയപ്പെടുത്തിയത്. ഷിരോദ മണ്ഡലത്തെയാണ് ശിരോദ്കര്‍ പ്രതിനിധീകരിക്കുന്നത്.

ഇവര്‍ ഗോവയില്‍ നിന്ന് ഡല്‍ഹിക്ക് തിരിക്കും മുന്നെ ചര്‍ച്ചകള്‍ക്കായി ആരോഗ്യമന്ത്രി വിശ്വജിത് റാണെ ഡല്‍ഹിക്ക് തിരിച്ചു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ദിവസങ്ങള്‍ക്കുള്ളില്‍ കോണ്‍ഗ്രസ് അംഗത്വവും എംഎല്‍എ സ്ഥാനവും രാജിവെച്ച വിശ്വജിത് റാണെ ബിജെപിയില്‍ ചേര്‍ന്ന് വീണ്ടും മത്സരിച്ച് ജയിക്കുകയായിരുന്നു.

മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അസുഖബാധിതനായി ചികിത്സയിലായതോടെ ഗോവയില്‍ ഭരണമില്ലാത്ത സ്ഥിതിയാണെന്നും തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ് ട്രപതിക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് ഈ നീക്കങ്ങള്‍. 16 എംഎല്‍എമാരുള്ള കോണ്‍ഗ്രസാണ് സംസ്ഥാന നിയമസഭയിലെ ഏറ്റവും വലിയ കക്ഷി.

Advertisment