Advertisment

സോന്‍ഭദ്ര സംഭവത്തോടെ തിളങ്ങിയത് പ്രിയങ്ക ! കോണ്‍ഗ്രസ് വിട്ട നേതാക്കളും പാര്‍ട്ടി അധ്യക്ഷയായി പ്രിയങ്ക വരണമെന്ന ആവശ്യവുമായി രംഗത്ത് !

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി:  സോന്‍ഭദ്ര സംഭവത്തോടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്കാ ഗാന്ധിക്കായി മുറവിളി ശക്തമായി. ഗാന്ധി കുടുംബവുമായി തെറ്റി കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോയ മുന്‍ വിദേശകാര്യമന്ത്രി നട്വര്‍സിംഗ് പോലും ഇന്ന് പ്രിയങ്കയെ അനുകൂലിച്ച് രംഗത്തെത്തിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ആവേശമായിരിക്കുകയാണ്.

Advertisment

publive-image

ഉത്തര്‍പ്രദേശിലെ ആ ഗ്രാമത്തില്‍ അവര്‍ എന്താണ് ചെയ്തതെന്ന് നമ്മള്‍ കണ്ടു. അവര്‍ അവിടെ തന്നെ നിലകൊണ്ടു, എന്താണോ നേടേണ്ടത് അത് നേടിയാണ്‌ മടങ്ങിയതെന്നായിരുന്നു നട്വര്‍സിംഗിന്റെ വാക്കുകള്‍. മാത്രമല്ല, കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ളവരെത്തിയാല്‍ പാര്‍ട്ടി പിളരുമെന്നും വരെ അദ്ദേഹം പറഞ്ഞു.

അതിനിടെ പ്രിയങ്ക കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതിനുള്ള സാധ്യതകള്‍ ഏറിവരികയാണ്. കൂടുതല്‍ നേതാക്കള്‍ ഈ ആവശ്യവുമായി രംഗത്തെത്തി. പ്രസിഡന്റ് സ്ഥാനത്തേക്ക് ഒന്നരമാസം പിന്നിട്ടിട്ടും രാഹുല്‍ ഗാന്ധിക്ക് പകരക്കാരനെ കണ്ടെത്താന്‍ സാധിക്കാത്തതും കോണ്‍ഗ്രസിനെ വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുന്നുണ്ട്.

ഇതോടെയാണ് പ്രിയങ്കയെ പരിഗണിക്കുന്നതിന് രാഹുല്‍ ഗാന്ധി സമ്മതം നല്‍കിയതെന്നറിയുന്നു. സോണിയാ ഗാന്ധിയാണ് പ്രിയങ്കയുടെ കാര്യത്തില്‍ രാഹുലിനെ അനുനയിപ്പിക്കാന്‍ ഇടപെട്ടത്. ഇത് ഫലം കണ്ടതായാണ് സൂചന. അങ്ങനെയെങ്കില്‍ ഈ ആഴ്ച തന്നെ നടക്കുന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രിയങ്കയെ പാര്‍ട്ടി അധ്യക്ഷയായി തെരഞ്ഞെടുക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

ഗാന്ധി കുടുംബത്തിന് പുറത്തുനിന്നു പരിഗണിക്കുന്ന പേരുകള്‍ക്ക് പാര്‍ട്ടിയില്‍ സ്വീകാര്യത കിട്ടുന്നില്ലെന്നതാണ് പ്രധാന തടസമായത്.

rahul gandhi ele 2019
Advertisment