Advertisment

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട സച്ചിന്‍ പൈലറ്റും ജ്യോതിരാദിത്യ സിന്ധ്യയും മുഖ്യമന്ത്രിമാരായേക്കും ! പാര്‍ട്ടിയില്‍ യുവത്വത്തിന്‍റെ തേരോട്ടത്തിനൊരുങ്ങി രാഹുല്‍ !

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി:  കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി പരിഗണിച്ചിരുന്ന പേരുകള്‍ രണ്ട് യുവാക്കളുടെതായിരുന്നു; സച്ചിന്‍ പൈലറ്റ്‌, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരെ. എന്നാല്‍ ഇവരിരുവരും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ തയാറല്ലെന്ന് മാത്രമല്ല, ഇവര്‍ നേതൃത്വത്തില്‍ എത്തുന്നതിനെ മുതിര്‍ന്ന നേതാക്കളും എതിര്‍ത്തു.

Advertisment

publive-image

ഇതോടെയാണ് കോണ്‍ഗ്രസിലെ ഏറ്റവും ഗ്ലാമര്‍ നേതാക്കളായ സച്ചിനെയും ജ്യോതിയെയും വെട്ടി സുശീല്‍ കുമാര്‍ ഷിന്‍ഡേയും അശോക്‌ ഗെലോട്ടും ലിസ്റ്റില്‍ കയറിക്കൂടിയത്. അശോക്‌ ഗെലോട്ട് ആണ് സച്ചിന്‍ പൈലറ്റിന്റെ നോമിനി. ഗെലോട്ട് മാറിയാല്‍ സച്ചിന് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകാനാകും. അതാണ്‌ സച്ചിന്‍ ആഗ്രഹിക്കുന്നത്.

എന്നാല്‍ രാജസ്ഥാനില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ അശോക്‌ ഗെലോട്ടിനെ പാര്‍ട്ടി അധ്യക്ഷനാക്കിയാല്‍ അത് എതിര്‍ പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെതിരെ ഉപയോഗിക്കും എന്ന ഭയം കോണ്‍ഗ്രസിനുണ്ട്. എന്നാല്‍ പാര്‍ട്ടി അധ്യക്ഷനായില്ലെങ്കില്‍ പോലും ഗെലോട്ടിന് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വരുമെന്ന് സൂചനയുണ്ട്. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനാണ് രാഹുലിന്റെ ആലോചന.

സമാന രീതിയില്‍ മധ്യപ്രദേശില്‍ നിന്നും കമല്‍ നാധിനെ കേന്ദ്രത്തിലേക്ക് തിരിച്ചു വിളിച്ച് ജ്യോതിരാദിത്യ സിന്ധ്യയെ മധ്യപ്രദേശ് മുഖ്യമന്ത്രിയാക്കുന്നതും പരിഗണനയിലാണ്. യുവത്വത്തെ സുപ്രധാന പദവികളിലേക്ക് മടക്കിക്കൊണ്ടുവരാനാണ് രാഹുല്‍ ആലോചിക്കുന്നത്. അങ്ങനെയെങ്കില്‍ പാര്‍ട്ടിയുടെ പരമോന്നത പദവിയിലേക്ക് പരിഗണിക്കപ്പെട്ട രണ്ടുപേരും മുഖ്യമന്ത്രിമാരാകും.

 

rahul gandhi ele 2019
Advertisment