Advertisment

ഇപ്പോഴും നൂറിലേറെ രാഷ്ട്രത്തലവന്മാരുമായി ഊഷ്മള ബന്ധം. മോഡിയേക്കാള്‍ അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധേയമായ ശബ്ദം ! രാജ്യത്ത് മോഡിക്കൊപ്പം തലയെടുപ്പുള്ള അന്തര്‍ദേശീയ വ്യക്തിത്വം ! രാജ്യത്തിനകത്തും പുറത്തുമുള്ള സാമ്പത്തിക ശക്തികളുമായുള്ള സൗഹൃദം - ശശി തരൂരിനെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യം ശക്തമാക്കി കോണ്‍ഗ്രസ് യുവ നേതൃനിര !

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി:  സമൂല അഴിച്ചുപണിക്ക് ഒരുങ്ങുന്ന കോണ്‍ഗ്രസ് നേതൃനിരയിലേക്ക് പാര്‍ട്ടിയുടെ അന്തര്‍ദേശീയ മുഖമായ ശശി തരൂര്‍ എം പിയെ കൊണ്ടുവരണമെന്ന അഭിപ്രായത്തിന് കോണ്‍ഗ്രസില്‍ മുന്‍‌തൂക്കം.  മുന്‍പ് ലോക്സഭാ കക്ഷി നേതാവിനെ തെരഞ്ഞെടുത്ത ഘട്ടത്തില്‍ തന്നെ ശശി തരൂരിന്റെ പേര് ഉയര്‍ന്നുവന്നിരുന്നെങ്കിലും പാര്‍ട്ടിയെ ഈ പരുവത്തിലാക്കിയ മുതിര്‍ന്ന നേതാക്കളുടെ ഒരു നിരതന്നെ എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു.

Advertisment

publive-image

ഇതോടെയാണ് പശ്ചിമ ബംഗാളില്‍ നിന്നുള്ള അധീര്‍ രജ്ജന്‍ ചൗധരിയെ കക്ഷി നേതാവായി തെരഞ്ഞെടുക്കേണ്ടി വന്നത്.  പക്ഷേ, ചൗധരിയ്ക്ക് ലോക്സഭയിലെ പ്രതിപക്ഷ നിരയുടെ ഫ്ലോര്‍ മാനേജ്മെന്റില്‍ തുടര്‍ച്ചയായി പരാജയങ്ങള്‍ ഏല്‍ക്കേണ്ടി വന്നതോടെയാണ് ഇപ്പോള്‍ അദ്ദേഹത്തെ മാറ്റി ശശി തരൂരിനെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം ശക്തമായത്.

ലോക്സഭയില്‍ ചൗധരിയാണ് കക്ഷി നേതാവെങ്കിലും പാര്‍ട്ടിക്ക് അനുവദിക്കുന്ന സമയത്തിന്റെ മുക്കാല്‍ പങ്കും നല്‍കുന്നത് ശശി തരൂരിനാണ്.  ഫലത്തില്‍ സര്‍ക്കാരിനെ പ്രതിരോധിക്കുന്ന പ്രധാന ഉത്തരവാദിത്വം നിര്‍വഹിക്കുന്നത് തരൂര്‍ തന്നെയാണ്.

publive-image

ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം ശശി തരൂരിനെ നിര്‍ണ്ണായക ചുമതലകളിലൊന്നിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു.  പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പ്രതിരോധിക്കാന്‍ രാജ്യാന്തരതലത്തില്‍ ശ്രദ്ധേയനായ മികച്ച നേതൃത്വം എന്ന നിലയിലാണ് പലരും ശശി തരൂരിന്റെ പേര് ഉയര്‍ത്തിക്കാണിച്ചത്.

രാജ്യത്ത് മോഡി തരംഗം ശക്തമായി തുടരുമ്പോള്‍ മോഡിയെ കടത്തിവെട്ടുന്ന രാഷ്ട്രീയ വ്യക്തിത്വമായിരിക്കണം മോഡിയെ എതിരിടേണ്ടത് എന്നായിരുന്നു ഇവരുടെ വിലയിരുത്തല്‍. മോഡിക്കെതിരെ ഉയരുന്ന വാക്കുകള്‍ക്ക് അന്തര്‍ദേശീയ തലത്തില്‍ സ്വീകാര്യത ലഭിക്കുമെന്നതായിരുന്നു ശശി തരൂരിന്റെ പ്രത്യേകത.

publive-image

മാത്രമല്ല, അന്തര്‍ദേശീയ തലങ്ങളില്‍ നൂറിലേറെ രാഷ്ട്രത്തലവന്മാരുമായെങ്കിലും തരൂരിന് ഇപ്പോഴും വ്യക്തിപരമായ സൗഹൃദമുണ്ടെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ നിന്നും വിവിധ രാജ്യങ്ങളില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പ്രവാസികള്‍ക്ക് നരേന്ദ്ര മോഡിയെക്കാള്‍ സ്വീകാര്യന്‍ ശശി തരൂര്‍ ആണെന്നതാണ് മറ്റൊരു ഘടകം, രാജ്യത്തിനകത്തും നരേന്ദ്ര മോഡിക്കൊപ്പം വിശ്വാസ്യതയുള്ള വാക്കുകളാണ് ശശി തരൂരിന്റേതെന്നതും മറ്റൊരു ഘടകമാണ്.

മാത്രമല്ല, പാര്‍ട്ടി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ശശി തരൂരിനെ മുന്നില്‍ നിര്‍ത്തിയാല്‍ അത് ധനസമാഹരണം വിവിധ തലങ്ങളില്‍ ഊര്‍ജ്ജിതമാക്കാന്‍ കഴിയുമെന്ന പ്രത്യേകതയുമുണ്ട്. തരൂരിന്റെ വന്‍ സാമ്പത്തിക ശതികളുമായുള്ള ഊഷ്മള ബന്ധങ്ങള്‍ പാര്‍ട്ടിയുടെ ദാരിദ്ര്യം ഇല്ലാതാക്കാന്‍ ഉപകരിക്കുമത്രേ.

publive-image

നിലവില്‍ മോഡിക്കെതിരെ അധീര്‍ രജ്ജന്‍ ചൗധരിയുടെയും രാജ്യസഭാ കക്ഷി നേതാവ് ഗുലാം നബി ആസാദിന്റെയും ശബ്ദങ്ങള്‍ തീര്‍ത്തും ദുര്‍ബലവും അപ്രസക്തവുമാണെന്ന വിമര്‍ശനം ശക്തമാണ്.

മുന്‍പ് ശശി തരൂരിനായി വാദിക്കാന്‍ പാര്‍ട്ടിയില്‍ ആരും പരസ്യമായി രംഗത്ത് വന്നില്ലായിരുന്നെങ്കിലും ഇന്ന് അതല്ല സ്ഥിതി.  യുവനേതാവും രാഹുല്‍ ടീമിലെ ശക്തനുമായ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്‌, പാര്‍ട്ടിയുടെ ഭരണമുള്ള പഞ്ചാബിലെ പി സി സി അധ്യക്ഷന്‍ സുനില്‍ ത്ധക്കര്‍ എന്നിവര്‍ കഴിഞ്ഞ പ്രവര്‍ത്തക സമിതി യോഗത്തില്‍ തന്നെ ഈ ആവശ്യം ഉന്നയിച്ചുകഴിഞ്ഞു.

എന്നാല്‍ തരൂരിന്റെ സ്വന്തം സംസ്ഥാനമായ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

 

 

sasi thaoor
Advertisment