ബാംഗ്ലൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോഡി ഉള്‍പ്പെടെയുള്ള രാജ്യത്തെ രാഷ്ട്രീയ നേതൃത്വം മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ മാതൃകയും റോള്‍ മോഡലുമായി കാണുന്നത് ഉചിതമായേക്കുമെന്ന് കര്‍ണ്ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ദിനേശ് ഗുണ്ടറാവു.
ഇന്ത്യയെ ലോകം ഉറ്റുനോക്കുന്ന ജനാധിപത്യ, മതേതര രാഷ്ട്രമായി കെട്ടിപ്പടുത്തതില്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ പങ്ക് വലുതായിരുന്നു. നെഹ്റുവിന്റെ പാരമ്പര്യവും മാതൃകയും പിന്തുടരുകയാണ് ഇന്ത്യയുടെ ഭാവിക്ക് അനിവാര്യമായിട്ടുള്ളത്.
ദൌര്‍ഭാഗ്യവശാല്‍ പുതിയ സര്‍ക്കാര്‍ നെഹ്റുവിയന്‍ പാത വ്യതിചലിച്ച് സഞ്ചരിക്കുന്നത് രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ഉപകരിക്കും. നെഹ്റുവിന്റെ ശൈലി ഇന്ത്യയെ പുരോഗതിയിലേക്കും അഭിവൃത്തിയിലേക്കും നയിച്ച ഉദാത്ത മാതൃകയായിരുന്നു - അദ്ദേഹം പറഞ്ഞു.
കെ പി സി സി സംഘടിപ്പിച്ച ജവഹര്‍ലാല്‍ നെഹ്റു ജന്മദിന പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ പി സി സി ഭാരവാഹികള്‍, മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍, മുന്‍ സ്പീക്കര്‍ വീരണ്ണ മദിക്കാട്ടി, യു ബി വെങ്കിടേഷ് എം എ സി, മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ഡോ. പുഷ്പ അമര്‍നാഥ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.