Advertisment

ദുബായ് ടൂർ പാക്കേജുമായി ഐ ആര്‍ സി ടി സി

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ദുബായിലേക്ക് ഒരു ആഡംബരയാത്ര. 5 പകലും 4 രാത്രിയുമടങ്ങുന്ന ടൂർ പാക്കേജിൽ,ബ്രേക്ക് ഫാസ്റ്റ്, ലഞ്ച്,ഡിന്നർ ,താമസം കൂടാതെ ദുബായ്,അബുദാബി സന്ദർശനം, ബുർജ് ഖലീഫ, ഡിസേർട്ട് സഫാരി ഉൾപ്പെടെ വളരെ ആകർഷകമായ ഓഫറുകളാണ് അവർ നൽകിയിരിക്കുന്നത്.

Advertisment

2019 ജനുവരി 22 നും ഫെബ്രുവരി14 നും,മാർച് 30 നും മൂന്നു ഗ്രൂപ്പുകളായാണ് പ്രോഗ്രാം തയ്യാറാക്കിയിരി ക്കുന്നത്. ഒരു ഗ്രൂപ്പിൽ 41 പേർ വീതമാണുണ്ടാകുക.കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നാണ് യാത്ര തുടങ്ങുന്നതും അവസാനിക്കുന്നതും.

publive-image

2019 ജനുവരി 22 നു ആദ്യ ഗ്രൂപ്പ് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് അന്ന് രാത്രി താമസം ദുബായിലായിരിക്കും. പിറ്റേദിവസം 23 നു ബ്രേക്ക് ഫാസ്റ്റിനുശേഷം ഉച്ചവരെ ദുബായ് സിറ്റി കറങ്ങിക്കാണുന്നു.ലഞ്ചിനുശേഷം ദുബായ് ഷോപ്പിംഗ് മാളും ബുർജ് ഖലീഫയും സന്ദർശനം.രാത്രി ഇന്ത്യൻ റെസ്റ്റാറന്റിൽ ഡിന്നർ.

24 രാവിലെ ബ്രേക്ക് ഫാസ്റ്റിനുശേഷം ദുബായിലെ പ്രസിദ്ധമായ ഗാർഡൻ ഓഫ് മിറക്കിൾ സന്ദർശനം. വൈകിട്ട് ഡിസേർട്ട് സഫാരി യും സൂര്യാസ്തമന ദർശനവും.രാത്രി ബെല്ലി ഡാൻസിനൊപ്പം ഡിന്നറും.

publive-image

25 ജനുവരി ബ്രേക്ക് ഫാസ്റ്റിനുശേഷം അബുദാബി സന്ദർശനം. ലഞ്ചിനുശേഷം ദുബായിൽ മടങ്ങിവന്ന് ഗ്ലോബൽ വില്ലകൾ സന്ദർശിക്കുന്നു. 26 ജനുവരിയിൽ എല്ലാവര്ക്കും ഷോപ്പിംഗ് ചെയ്യാനുള്ള അവസരമൊരുക്കപ്പെടുന്നു. വൈകിട്ട് ദുബായിൽ നിന്ന് കൊച്ചിക്കു മടക്കയാത്ര,

ഈ ടൂർ പാക്കേജിൽ ഫ്ലൈറ്റ് ടിക്കറ്റ്, വിസാ ചാർജ്,പ്രോസസിങ് ഫീ, 4 രാത്രി ഹോട്ടൽ താമസം, ബ്രേക്ക് ഫാസ്റ്റ്,ലഞ്ച് ,ഡിന്നർ ,ട്രാവലിംഗ്,ഡിസേർട്ട് സഫാരി ചിലവുകൾ ഉൾപ്പെടെ ഒരാൾക്ക് - 63059 രൂപയാണ് ചാർജ്. രണ്ടു പേരുടെ ഗ്രൂപ്പിൽ ഒരാൾക്ക് 52280 രൂപയും മൂന്നുപേരുടെ ഗ്രൂപ്പിൽ ഒരാൾക്ക് 52014 രൂപയുമാണ് ചാർജ്.

ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു..Dubai Tour Package Dazling Dubai എന്ന ടൂർ പാക്കേജിനായി IRCTC യുടെ വെബ്‌സൈറ്റ് സന്ദർശിക്കുക.

Advertisment