Advertisment

ചത്തീസ്ഗഡില്‍ 15 വര്‍ഷത്തെ ബിജെപി ആധിപത്യം തകിടംമറിച്ച് കോണ്‍ഗ്രസ് മുന്നേറ്റം. മുഖ്യമന്ത്രി രമണ്‍ സിംഗ് പോലും പിന്നിട്ട് നില്‍ക്കുന്നു. കോണ്‍ഗ്രസ് ലീഡ് കേവല ഭൂരിപക്ഷവും കഴിഞ്ഞു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ചത്തീസ്ഗഡില്‍ കോണ്‍ഗ്രസ് മുന്നേറ്റം അപ്രതീക്ഷിതമായി. 15 വര്‍ഷത്തെ രമണ്‍ സിംഗ് ഭരണത്തിനെതിരെ പ്രകടമായ ഭരണ വിരുദ്ധ വികാരമൊന്നും ആരും പ്രവചിച്ചു കണ്ടിരുന്നില്ല. എക്സിറ്റ് പോളുകള്‍ പോലും ഇവിടെ ബി ജെ പിക്കും രമണ്‍  സിങ്ങിനും അനുകൂലമായിരുന്നു.

Advertisment

publive-image

എന്നിട്ടും ആദ്യ മണിക്കൂറിലെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ആകെയുള്ള സീറ്റുകളില്‍ കേവല ഭൂരിപക്ഷത്തിനാവശ്യമായ 51 സീറ്റുകളില്‍ ലീഡ് നേടിയിരിക്കുകയാണ്. ബി ജെ പി 30 ല്‍ ഒതുങ്ങുന്നു.

ഇനി ലീഡ് നില മലക്കം മറിഞ്ഞാലും നിലവില്‍ ഏഴോളം മറ്റ്‌ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്ന സാഹചര്യത്തില്‍ മറ്റുള്ളവരെ കൂട്ടി സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള സാധ്യതകള്‍ കോണ്‍ഗ്രസിന് അനുകൂലമാണ്.  ചത്തീസ്ഗഡില്‍ വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ഒരിക്കല്‍ പോലും ബി ജെ പിക്ക് ലീഡ് നിലനിര്‍ത്താന്‍ സാധിച്ചില്ല. കോണ്‍ഗ്രസിന് ലീഡ് നില ഉയര്‍ത്താനും കഴിഞ്ഞു.

ഇതോടെ 15 വര്‍ഷത്തെ രമണ്‍ സിംഗിന്റെ ഭരണത്തിന് അന്ത്യ൦ കുറിക്കുകയാണ്. സ്വന്തം മണ്ഡലത്തില്‍ മുഖ്യമന്ത്രി രമണ്‍ സിംഗ് പോലും പിന്നിട്ട് നില്‍ക്കുകയാണ്.

Advertisment