Advertisment

മധ്യപ്രദേശില്‍ കമല്‍ നാഥും രാജസ്ഥാനില്‍ അശോക്‌ ഗെലോട്ടും മുഖ്യമന്ത്രിമാരായേക്കും. തീരുമാനം ഇന്ന് തന്നെ. ചത്തീസ്ഗഡില്‍ ചര്‍ച്ചകള്‍ തുടരുന്നു ?

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി:  രാജസ്ഥാനില്‍ മുതിര്‍ന്ന നേതാവ് അശോക്‌ ഗെലോട്ടും മധ്യപ്രദേശില്‍ കമല്‍ നാഥും മുഖ്യമന്ത്രിമാരാകുമെന്നുറപ്പായി. മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗങ്ങള്‍ ഇന്ന് ചേരുന്നുണ്ട്.

Advertisment

publive-image

അതിനിടെ സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുമായി ആശയ വിനിമയം നടത്തിയ എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിജയത്തിന്റെ ശോഭ കെടുത്തും വിധം അധികാരത്തര്‍ക്കം ഉണ്ടാകരുതെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എ ഐ സി സിയുടെ അഭിപ്രായവും അദ്ദേഹം ഹൈക്കമാന്റ് പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്. ഇതോടെ രണ്ടു മുതിര്‍ന്ന നേതാക്കള്‍ക്കും നറുക്ക് വീഴുമെന്ന അഭ്യൂഹം ശക്തമായി.

publive-image

രാഹുല്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്ന യുവ പ്രതിഭകളായ സച്ചിന്‍ പൈലറ്റ്‌ രാജസ്ഥാനിലും ജ്യോതിരാദിത്യ സിന്ദ്യ മധ്യപ്രദേശിലും തെരഞ്ഞെടുപ്പിനെ നയിച്ചവരാണ്.  സച്ചിന്‍ രാജസ്ഥാനില്‍ പി സി സി അധ്യക്ഷനുമാണ്. എന്നാല്‍ രാജസ്ഥാനില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മുന്‍ മുഖ്യമന്ത്രി അശോക്‌ ഗെലാട്ടിന് അനുകൂലമാകുകയായിരുന്നു.

publive-image

ഗെലാട്ട് സമുദായത്തിന്റെ പ്രാധാന്യവും കഷ്ടിച്ച് കേവല ഭൂരിപക്ഷം മാത്രമുള്ള സാഹചര്യവും പരിണിത പ്രജ്ഞനായ നേതാവിനെ സര്‍ക്കാരിന്റെ ചുക്കാന്‍ ഏല്‍പ്പിക്കാന്‍ നേതൃത്വത്തെ നിര്‍ബന്ധിതരാക്കുകയാണ്. പകരം തിളക്കമാര്‍ന്ന വിജയം സമ്മാനിച്ച സച്ചിന് ദേശീയ രാഷ്ട്രീയത്തില്‍ മികച്ച പരിഗണന ഉറപ്പാണ്.

publive-image

മധ്യപ്രദേശില്‍ തുടക്കം മുതല്‍ തന്നെ കമല്‍ നാഥിന്റെ പ്രഭാവത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടപടികളെല്ലാം മുന്നോട്ട് പോയത്.  പ്രചരണവും പണവുമൊക്കെ കമല്‍ നാഥ്‌ വകയായിരുന്നു. ഇതുവരെ മുഖ്യമന്ത്രി ആയിട്ടില്ലെന്നതും അദ്ദേഹത്തിന് തുണയായി.

publive-image

ജ്യോതിരാദിത്യ സിന്ദ്യ പ്രചരണത്തിന്റെ തുടക്കം മുതല്‍ അല്‍പ്പം പിന്നോട്ട് പോയതും മറ്റൊരു കാരണമാണ്. ചത്തീസ്ഗഡിലെ മുഖ്യമന്ത്രിയുടെ കാര്യത്തിലാണ് ഇനി തീരുമാനമാകാന്‍ ബാക്കിയുള്ളത്. 3 പേരുകളാണ് അവസാന റൌണ്ടില്‍ പരിഗണനയിലുള്ളത്.

Advertisment