Advertisment

വോട്ടെണ്ണല്‍ പൂര്‍ത്തിയാകാതെ മധ്യപ്രദേശ്. ഇരുപാര്‍ട്ടികളും ആശങ്കയില്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഭോപ്പാല്‍:  രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണല്‍ വൈകിട്ട് 4 മണി കഴിഞ്ഞിട്ടും മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ല. വോട്ടെണ്ണൽ തുടരുമ്പോൾ നിലവിൽ കോണ്‍ഗ്രസ് ആണ് മുന്നിട്ട് നില്‍ക്കുന്നത്.

Advertisment

publive-image

ഇവിടെ മായാവതിയുടെ ബിഎസ്പിയും അഖിലേഷിന്റെ സമാജ്‌വാദി പാർട്ടിയും കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ലീഡു ചെയ്യുന്ന എല്ലാ സ്ഥാനാർഥികളോടും ഡൽഹിയിലെത്താൻ മായാവതി ആവശ്യപ്പെട്ടിട്ടുണ്ട്. 116 സീറ്റാണ് കേവല ഭൂരിപക്ഷം.

മറ്റു നാല് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് ചിത്രം ഏതാണ്ട് വ്യക്തമാക്കുകയും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് പാര്‍ട്ടികളും നേതാക്കളും കടക്കുകയും ചെയ്തെങ്കിലും മധ്യപ്രദേശിന്‍റെ ചിത്രം വ്യക്തമായിട്ടില്ല.

മധ്യപ്രദേശിലെ 230- സീറ്റുകളിലേക്കായി നടന്ന തിരഞ്ഞെടുപ്പില്‍ ഒടുവിലെ നില അനുസരിച്ച് 103 സീറ്റില്‍ ബിജെപിയും 115 സീറ്റില്‍ കോണ്‍ഗ്രസുമാണ് മുന്നിട്ട് നില്‍ക്കുന്നത്. മായാവതിയുടെ ബിഎസ്പി നാല് സീറ്റില്‍ ലീഡ് ചെയ്യുന്നു. മറ്റുള്ള കക്ഷികള്‍ ഏഴോളം സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്.

Advertisment