Advertisment

മദ്ധ്യപ്രദേശിലെയും രാജസ്ഥാനിലെയും തെരഞ്ഞെടുപ്പ് വിജയങ്ങളെക്കാള്‍ ബിജെപി ഭയക്കുന്നത് കോണ്‍ഗ്രസിന്റെ ഫണ്ട് ദാരിദ്ര്യം മാറിയത് ! ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ കോണ്‍ഗ്രസ് ഖജനാവ് സുലഭമാകും !

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി:  3 സംസ്ഥാനങ്ങളില്‍ ബി ജെ പിയെ തറപറ്റിച്ച് കോണ്‍ഗ്രസ് നേടിയ വിജയം ബി ജെ പിയെ സംബന്ധിച്ച് രാഷ്ട്രീയമായി സംഭവിക്കുന്ന തിരിച്ചടിയേക്കാള്‍ പ്രധാനമാണ് തന്ത്രപരമായി സംഭവിക്കാവുന്ന തിരിച്ചടി. എതിരാളിയെ നിരായുധരാക്കുക എന്ന മോഡി - അമിത് ഷാ തന്ത്രത്തിനേറ്റ തിരിച്ചടിയാണിത്.

Advertisment

publive-image

രാഷ്ട്രീയത്തില്‍ ആയുധം എന്ന് പറയുന്നത് എതിരാളികള്‍ക്കെതിരെ പ്രയോഗിക്കാവുന്ന വിഷയങ്ങളും പണവുമൊക്കെയാണ്.  യു പി തെരഞ്ഞെടുപ്പിന് മുമ്പ് നോട്ട് നിരോധനത്തിലൂടെ എതിരാളികളുടെ പോക്കറ്റ് കാലിയാക്കികൊണ്ടായിരുന്നു അന്നത്തെ നിയമസഭാ തെരഞ്ഞെടുപ്പുകളെ ബി ജെ പി നേരിട്ടത്.  അത് ഫലം കാണുകയും ചെയ്തു.

publive-image

ഭരണം പഞ്ചാബിലും മിസോറാമിലും മാത്രമായി ചുരുങ്ങിയതോടെ കോണ്‍ഗ്രസിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായെന്നതും യാഥാര്‍ത്ഥ്യമാണ്. കര്‍ണ്ണാടകയില്‍ കഷ്ടിച്ച് ഭരണം നിലനിര്‍ത്തിയെങ്കിലും തെരഞ്ഞെടുപ്പ് ഫണ്ട് ശേഖരണത്തിന് അതൊന്നും മതിയാകില്ല.

publive-image

അതിനാലാണ് വമ്പന്‍ വ്യവസായ സ്ഥാപനങ്ങളുടെ കേന്ദ്രങ്ങളായ മധ്യപ്രദേശും രാജസ്ഥാനും ഏത് വിധേനയും പിടിച്ചു നിര്‍ത്താന്‍ ബി ജെ പി ശ്രമിച്ചത്.  രണ്ട് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നതായിരുന്നില്ല ഇവിടങ്ങളില്‍ ബി ജെ പിയുടെ ആശങ്ക. പകരം കോണ്‍ഗ്രസിന്റെ ഫണ്ട് ദാരിദ്ര്യം പരിഹരിക്കപ്പെടും എന്നതായിരുന്നു. അതാണ്‌ സംഭവിച്ചിരിക്കുന്നതും.

publive-image

രാജസ്ഥാനിലും മധ്യ പ്രദേശിലും ചത്തീസ്ഗഡിലും കൂടി അധികാരത്തിലെത്തിയതോടെ കോണ്‍ഗ്രസിന്റെ ഫണ്ട് ദാരിദ്ര്യം പരിഹരിക്കപ്പെടുകയാണ്.  ഇപ്പോള്‍ പോണ്ടിച്ചേരി ഉള്‍പ്പെടെ 5 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സര്‍ക്കാരുകള്‍ ഉണ്ടാവുകയാണ്.

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് നിയന്ത്രിക്കുന്ന സര്‍ക്കാരും നിലവിലുണ്ട്. ഇതോടെ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിന് ഊര്‍ജ്ജമായി.  ഫണ്ട് ആവോളം ഉണ്ടാകും.

publive-image

ഇതോടെ കോണ്‍ഗ്രസിന്റെ പക്കല്‍ ബി ജെ പി ഭയന്ന 2 ആയുധങ്ങളും കൈവന്നിരിക്കുകയാണ്.  ഒന്ന്, ഭരണകക്ഷിക്കെതിരായ ആവോളം ആരോപണങ്ങളും വിഷയങ്ങളും; രണ്ട്, വേണ്ടുവോളം ഫണ്ടും. ഇനി കോണ്‍ഗ്രസിനെ ഭയക്കണമെന്നതാണ് ബി ജെ പിയുടെ പ്രധാന പ്രതിസന്ധി.

ആയുധം കയ്യില്‍ കിട്ടിയ കോണ്‍ഗ്രസ് ഇനി ശക്തരാണ്. നോട്ടു നിരോധനത്തിലൂടെ യു പി ഇലക്ഷന് മുമ്പ് കോണ്‍ഗ്രസിന്റെയും എസ് പിയുടെയും ബി എസ് പിയുടെയും ചിറകരിഞ്ഞ പഴയ തന്ത്രം ഇനി പയറ്റുക ദുഷ്കരമാകും. വീണ്ടും നോട്ട് നിരോധിച്ചാലും ഇനി പുതിയ നോട്ടുകളുമായി അവര്‍ വീണ്ടും അരങ്ങിലെത്തും.

Advertisment