Advertisment

തെലുങ്കാനയില്‍ 1 വര്‍ഷം കളഞ്ഞ് 5 വര്‍ഷം പിടിക്കാന്‍ ആത്മവിശ്വാസത്തോടെ പോരിനിറങ്ങിയ കെസിആര്‍ നിന്ന് കിതയ്ക്കുന്നു ! ഒന്നുമില്ലായ്മയില്‍ നിന്നും തന്ത്രങ്ങള്‍ മെനഞ്ഞ കോണ്‍ഗ്രസും മഹാസഖ്യവും മുന്നേറ്റം ഉറപ്പാക്കി ! ഇന്ന് കൊട്ടിക്കലാശം !!

author-image
കൈതയ്ക്കന്‍
Updated On
New Update

തെലുങ്കാന:  പ്രചരണ മാമാങ്കത്തിന് ഇന്ന് കലാശക്കൊട്ടുയരുമ്പോള്‍ നെഞ്ചിടിപ്പോടെ കോണ്‍ഗ്രസ് മഹാസഖ്യവും ടി ആര്‍ എസും.  അപ്രതീക്ഷിതമായി ഒരു വര്‍ഷം മുമ്പേയെത്തിയ തെരഞ്ഞെടുപ്പിന്റെ പ്രചരണ രംഗത്ത് തെലുങ്കാന ഇന്നേവരെ കാണാത്ത രീതിയിലുള്ള വന്‍ മുന്നേറ്റമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്,  ഓരോ മണിക്കൂറിലും തെലുങ്കാനയുടെ രാഷ്ട്രീയ ചിത്രം മാറി മറിയുകയാണ്.

Advertisment

publive-image

കാലാവധി തികയാന്‍ ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ തികഞ്ഞ ആത്മവിശ്വാസത്തോടെയായിരുന്നു ഭരണകക്ഷിയായ ടി ആര്‍ എസും മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവും അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പിലേക്ക് കാലെടുത്തുവച്ചത്.  ഒരു വര്‍ഷം കളഞ്ഞാലും 5 വര്‍ഷം കൂടി പിടിച്ചെടുക്കാം എന്നതായിരുന്നു കെ സി ആറിന്റെ തന്ത്രം.

അങ്ങനെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചും നിലവിലുള്ള സീറ്റുകള്‍ പോലും കിട്ടുമോ എന്ന് സംശയമായിരുന്നു. അവിടെ നിന്നാണ് ഇപ്പോള്‍ പ്രധാനപ്പെട്ട സര്‍വ്വേകളില്‍ തെലങ്കാനയില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മഹാസഖ്യം ഭരണം പിടിക്കുമെന്നാണ് ഫലസൂചനകള്‍ പുറത്തുവരുന്നത്.

publive-image

മാത്രമല്ല, തുടക്കത്തില്‍ സധൈര്യം മുന്നോട്ടുപോയ ചന്ദ്രശേഖര റാവുവിന് പിന്നീട് പ്രതിരോധനത്തിലേക്ക് മാറേണ്ടി വന്നു. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലികളിലെ വന്‍ ജനപങ്കാളിത്തം സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരത്തിന്റെ സൂചനയും ചിത്രീകരിക്കപ്പെടുന്നു. തെലുങ്കാനയുടെ ഉള്‍പ്രദേശങ്ങളില്‍ ഭരണവിരുദ്ധ വികാരം പ്രകടമാണെന്ന് ദേശീയ മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യുന്നു.

publive-image

കോണ്‍ഗ്രസും ടി ഡി പിയും ജനസേനയും സി പി ഐയുമൊക്കെ ചേര്‍ന്ന മഹാസഖ്യത്തില്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ആന്ധ്ര മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവുമാണ് താരപ്രചാരകര്‍. കേരളാ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും താരപ്രചാരകനായി തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ സംബന്ധിച്ചു.

തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാത്തത് തന്നെയാണ് ചന്ദ്രശേഖര റാവു നേരിടുന്ന പ്രധാന വെല്ലുവിളി.  മുസ്ലീം സംവരണം നടപ്പാക്കുമെന്ന പ്രഖ്യാപനം പാഴായത് ന്യൂനപക്ഷ വിഭാഗങ്ങളില്‍ കടുത്ത അതൃപ്തി ക്ഷണിച്ചുവരുത്തി.

publive-image

ഇതോടെ പ്രചരണത്തിന്റെ തുടക്കത്തില്‍ ആവേശത്തോടെ മുന്നേറിയ ചന്ദ്രശേഖരറാവു പിന്നീട് കിതയ്ക്കുന്ന കാഴ്ചയും കണ്ടു.  പ്രചരണത്തിനിടെ പ്രബലര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ വലംകൈ ഒടിഞ്ഞ അവസ്ഥയിലായി മുഖ്യമന്ത്രി. ബി ജെ പിയുടെ അകമഴിഞ്ഞ പിന്തുണയുണ്ടെങ്കിലും അതുകൊണ്ടൊന്നും ഒന്നും ആകുന്നില്ലെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞു.

അതിനിടെയാണ് കോണ്‍ഗ്രസിന്റെ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ശമന്ത് റെഡ്ഡിയുടെ അറസ്റ്റ് ഇന്നലെയുണ്ടായത്.  കരുതല്‍ തടങ്കലെന്ന പേരിലാണ് അറസ്റ്റെങ്കിലും അതും മഹാ സഖ്യം മുതലെടുത്തു.  ജനകീയ നേതാവിന്റെ അറസ്റ്റിനെതിരെയുള്ള വികാരമാണ് പ്രചരണത്തിന്റെ സമാപന ദിവസം മഹാസഖ്യം ഉയര്‍ത്തിക്കാട്ടുന്നത്.

publive-image

കര്‍ണ്ണാടകയില്‍ നിന്നും ഡോ. നാസില്‍ ഹുസൈന്‍ എം പിയുടെ നേതൃത്വത്തിലുള്ള 124 അംഗ ടീമാണ് പ്രധാനമായും തെരഞ്ഞെടുപ്പ് പ്രചരണം നിയന്ത്രിക്കുന്നത്. മന്ത്രിമാരും എം എല്‍ എമാരും മുന്‍ മന്ത്രിമാരും നേതാക്കളും ഇതില്‍പ്പെടുന്നു. ന്യൂനപക്ഷ ക്രോഡീകരണത്തിന്റെ ചുമതലയോടെ കര്‍ണ്ണാടക പി സി ഡി അംഗമായ മലയാളി ബ്രിജേഷ് ഡി കൈതയ്ക്കനും ടീമിന്റെ ഭാഗമാണ്.

Advertisment