Advertisment

ഗുജറാത്തിൽ ഇന്നുമുതൽ മുന്നോക്ക സംവരണം

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

കേന്ദ്രസർക്കാർ കൊണ്ടുവന്ന മുന്നോക്ക സംവരണ ബിൽ ശനിയാഴ്ച രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ് ഒപ്പുവച്ചതോടെ നിയമം പ്രാബല്യത്തിൽ വന്നുകഴിഞ്ഞു.

Advertisment

publive-image

ഇതുപ്രകാരം വിദ്യാഭ്യാസമേഖലയിലും സർക്കാർ ജോലികളിലും മുന്നോക്കവിഭാഗങ്ങളിലെ പിന്നോക്കക്കാർക്ക് 10 % സംവരണമേർപ്പെടുത്താൻ ഗുജറാത്ത് സർക്കാരും തീരുമാനിച്ചിരിക്കുന്നു. ഇന്നലെ ഗുജറാത്ത് സർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഈ നിയമം ഗുജറാത്തിൽ ഇന്നുമുതൽ ( ജനുവരി 14 ) മുതൽ പ്രാബല്യത്തിലാക്കുകയാണ്.

ഈ ഉത്തരവ് പ്രകാരം ഇന്നുമുതൽ നടക്കാൻ പോകുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രവേശനങ്ങൾക്കും സർക്കാർ ജോലികൾക്കും ഈ നിയമം ബാധകമായിരിക്കും. അതിന്റെ അറിയിപ്പുകൾ മുൻപിറങ്ങിയതായാലും അല്ലെങ്കിലും...

ഇതോടെ കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ മുന്നോക്കസംവരണം നടപ്പാക്കുന്ന ആദ്യസംസ്ഥാനമായി ഗുജറാത്ത് മാറിയിരിക്കുന്നു.

Advertisment