Advertisment

കച്ചിൽ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു പൈലറ്റ് മരിച്ചു

author-image
admin
New Update

ന്യൂഡൽഹി: ഗുജറാത്തിലെ കച്ചിൽ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു പൈലറ്റ് മരിച്ചു. എയർ കമ്മോഡോർ സഞ്ജയ് ചൗഹാൻ ആണു കൊല്ലപ്പെട്ടത്.

Advertisment

publive-image

രാവിലെ 10.30 ഒാടെയാണ്​ സംഭവം. ജാംനഗറിലെ എയർബേസിൽനിന്നു പതിവുപറക്കലിനിടെ ആയിരുന്നു അപകടമെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. കച്ച് മുന്ദ്രയിലെ പാടത്തേക്കാണു വിമാനം വീണത്.

സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. അസമില്‍ കഴിഞ്ഞ മാസമുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടിരുന്നു.

Advertisment