Advertisment

ബാംഗ്ലൂര്‍ സെന്‍ട്രലില്‍ സ്വതന്ത്രനാകുമെന്ന വാശിയില്‍ പ്രകാശ് രാജ്. ഒപ്പം നിര്‍ത്താനുറച്ച് കോണ്‍ഗ്രസും ! വോട്ടുകള്‍ ഭിന്നിച്ചാല്‍ നേട്ടം കൊയ്യുക ബിജെപി ! ചര്‍ച്ചകള്‍ സജീവം !

author-image
കൈതയ്ക്കന്‍
Updated On
New Update

ബാംഗ്ലൂര്‍:  ബാംഗ്ലൂര്‍ സെന്‍ട്രല്‍ മണ്ഡലത്തില്‍ സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച സിനിമാതാരം ഭരത് പ്രകാശ്‌ രാജിനെ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. കോണ്‍ഗ്രസിന് ജയസാധ്യതയുള്ള ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍ തയാറായാല്‍ പ്രകാശ് രാജിനെ പിന്തുണയ്ക്കാമെന്നാണ് കോണ്‍ഗ്രസ് നിലപാട്.

Advertisment

publive-image

എന്നാല്‍ സ്വതന്ത്രനായി മാത്രമേ മത്സരിക്കാനുള്ളൂ എന്നാണ് പ്രകാശ് രാജ് സ്വീകരിക്കുന്ന നിലപാട്. കോണ്‍ഗ്രസ് പിന്തുണ അറിയിച്ചിട്ടും പ്രകാശ് രാജ് അനുകൂല നിലപാടായിരുന്നില്ല സ്വീകരിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ പ്രകാശ് രാജിനെ ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ നീക്കം. ബാംഗ്ലൂര്‍ സെന്‍ട്രലില്‍ ഒറ്റയ്ക്ക് മത്സരിച്ച് വിജയിക്കാനുള്ള സ്വാധീനമില്ലെങ്കിലും നിര്‍ണ്ണായക വോട്ടുകള്‍ സ്വാധീനിക്കാനുള്ള ശേഷി പ്രകാശ് രാജിനുണ്ട്.

publive-image

ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് - ജെ ഡി എസ് സഖ്യ സ്ഥാനാര്‍ഥിയും ബി ജെ പി സ്ഥാനാര്‍ഥിയും മത്സരിച്ചാല്‍ പ്രകാശ് രാജിന്റെ സ്ഥാനാര്‍ഥിത്വം ബി ജെ പി വിരുദ്ധ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തും എന്നാണ് വിലയിരുത്തല്‍. അത് ബി ജെ പിക്ക് നേട്ടമാകും. ഇതൊഴിവാക്കാനാണ് കോണ്‍ഗ്രസ് സ്വന്തം സ്ഥാനാര്‍ഥിയെ മാറ്റി പ്രകാശ് രാജിന് പാര്‍ട്ടി സീറ്റ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

publive-image

പ്രകാശ് രാജിന്റെ ക്രിസ്ത്യന്‍ ബന്ധവും മണ്ഡലത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നതാണ്.  അദ്ദേഹത്തിന്‍റെ അച്ഛന്‍ ഹിന്ദുവും അമ്മ ക്രിസ്ത്യാനിയുമാണ്‌. പ്രകാശ് രാജും ക്രിസ്തുമത വിശ്വാസിയാണ്. മാത്രമല്ല, മണ്ഡലത്തിലെ ക്രിസ്ത്യന്‍ മേഖലകളില്‍ വലിയ സുഹൃദ് വലയം തന്നെ താരത്തിനുണ്ട്.

ഈ സാഹചര്യത്തില്‍ ഏതെങ്കിലും മാര്‍ഗ്ഗത്തില്‍ പ്രകാശ് രാജിനെ ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അതിനായി കെ പി സി സി അധ്യക്ഷന്‍ ദിനേശ് ഗുണ്ടറാവുവും സിദ്ദരാമയ്യയും ഡി കെ ശിവകുമാറും പ്രകാശ്‌ രാജുമായി ചര്‍ച്ചയിലാണ്.

 

karnadaka ele prakash raj
Advertisment