Advertisment

ലോൺ അനുവദിക്കണമെങ്കിൽ ശാരീരികബന്ധത്തിനു വഴങ്ങണമെന്ന് ആവശ്യപ്പെട്ട ബാങ്ക് മാനേജരെ മര്‍ദ്ദിച്ചവശനാക്കി യുവതി - വീഡിയോ

author-image
admin
New Update

ദാവൻഗരെ (കർണാടക): ലോൺ അനുവദിക്കണമെങ്കിൽ ശാരീരികബന്ധത്തിനു വഴങ്ങണമെന്ന് ആവശ്യപ്പെട്ട ബാങ്ക് മാനേജർക്ക് യുവതിയുടെ മർദനം. ദക്ഷിണ കർണാടകയിലെ ദാവൻഗരെയിലാണ് സംഭവം. 15 ലക്ഷം രൂപ ലോൺ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷിച്ച നൽകിയ യുവതിയോടാണ് തനിക്കൊപ്പം ശാരീരികബന്ധത്തിനു വഴങ്ങണമെന്ന് ബാങ്ക് മാനേജർ ആവശ്യപ്പെട്ടത്.

Advertisment

publive-image

ഇയാളുടെ ആവശ്യം കേട്ട് യുവതി നടുറേഡിലിട്ട് ഉദ്യോഗസ്ഥനെ തല്ലിച്ചതക്കുകയായിരുന്നു. യുവതി ബാങ്ക് ഉദ്യോഗസ്ഥനെ മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവതി ഉദ്യോഗസ്ഥന്‍ ധരിച്ചിരുന്ന ഷർട്ടിന്റെ കോളറില്‍ പിടിച്ച് വലിക്കുകയും തടിക്കഷണം കൊണ്ടും ചെരുപ്പു കൊണ്ടും തല്ലുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാന്‍ സാധിക്കും.

മര്‍ദ്ദന വേളയില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ ഉദ്യോഗസ്ഥന്‍ പറയുന്നുണ്ടെങ്കിലും ഇത് വക വെക്കാതെ അയാളെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നു.

ഞാന്‍ ചെയ്യുന്നതില്‍ ഒരു തെറ്റും ഇല്ലെന്ന് പറഞ്ഞാണ് യുവതി മര്‍ദ്ദിക്കുന്നത്. 50 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ സോഷ്യന്‍ മീഡിയിയില്‍ വ്യാപകമായി പ്രചിരിക്കുകയാണ്. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കാണുകയും ഷെയർ ചെയ്യുകയും ചെയ്തിരിക്കുന്നത്.

Advertisment