Advertisment

കര്‍ണ്ണാടകയിലെ സഖ്യ സര്‍ക്കാരിനെ അസ്വസ്ഥതപ്പെടുത്തുന്നത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് യുദ്ധം. പാര്‍ട്ടി പിടിക്കാനൊരുങ്ങി സിദ്ദരാമയ്യ പക്ഷം ! പ്രതിരോധവുമായി ഡി കെ ശിവകുമാറും ! തുടര്‍ച്ചയായുണ്ടാകുന്ന പ്രതിസന്ധികള്‍ക്ക് പിന്നില്‍ സിദ്ദരാമയ്യയുടെ നീക്കങ്ങള്‍ ?

author-image
കൈതയ്ക്കന്‍
Updated On
New Update

ബാംഗ്ലൂര്‍:  കര്‍ണ്ണാടകയിലെ സഖ്യ സര്‍ക്കാരിനെ ആലോസരപ്പെടുത്തുന്ന നടപടികള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരുകളെന്ന് ആക്ഷേപം. കര്‍ണ്ണാടക കോണ്‍ഗ്രസില്‍ ആധിപത്യം സ്ഥാപിക്കാനുള്ള മുന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ നീക്കങ്ങളാണ് കഴിഞ്ഞയാഴ്ചയുണ്ടായ പ്രതിസന്ധിക്ക് മുഖ്യകാരണമെന്ന് വിലയിരുത്തപ്പെടുന്നു.

Advertisment

സിദ്ദരാമയ്യയുടെ അടുത്ത അനുയായിയായി അറിയപ്പെട്ടിരുന്ന രമേശ്‌ ജാര്‍ക്കഗോളി ആയിരുന്നു കഴിഞ്ഞയാഴ്ച 'ഓപ്പറേഷന്‍ താമര'യുടെ പേരില്‍ കോണ്‍ഗ്രസ് - ജെ ഡി യു സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തിയ വിമത നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.

publive-image

കഴിഞ്ഞ ദിവസം 'സിദ്ദരാമയ്യ ഞങ്ങളുടെ മുഖ്യമന്ത്രി' എന്ന പരാമര്‍ശത്തിന്റെ പേരില്‍ മുഖ്യമന്ത്രി കുമാരസ്വാമിയെ ചൊടിപ്പിച്ച വിവാദ പ്രസ്താവന നടത്തിയതും സിദ്ദരാമയ്യ ഗ്രൂപ്പിലെ പ്രധാനിയായ എസ് ടി സോമശേഖറായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയില്‍ സമ്മര്‍ദ്ദ ഗ്രൂപ്പായി മാറി കൂടുതല്‍ സീറ്റുകള്‍ കയ്യടക്കുന്നതിനുള്ള നീക്കമാണ് സിദ്ദരാമയ്യ നടത്തുന്നത്. സംഘടനയെ ശക്തിപ്പെടുത്താന്‍ ഒരു ഭാഗത്ത് എ ഐ സി സി ശ്രമിക്കുമ്പോള്‍ മറുഭാഗത്ത് ഗ്രൂപ്പ് ബാലപ്പെടുത്താനുള്ള നീക്കങ്ങളാണ് സിദ്ദരാമയ്യയുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്.

publive-image

40 എല്‍ എല്‍ എമാര്‍ തനിക്കൊപ്പമുണ്ടെന്നാണ് സിദ്ദരാമയ്യയുടെ അവകാശവാദം. എന്നാല്‍ ഇത് ശരിയല്ലെന്നാണ് കോണ്‍ഗ്രസിലെ കണക്കുകള്‍ നല്‍കുന്ന സൂചന. ഡി കെ ശിവകുമാറിനൊപ്പം 20 എം എല്‍ എമാര്‍ മാത്രമേ ഉള്ളുവെന്നാണ് സിദ്ദരാമയ്യ പക്ഷത്തിന്റെ വിലയിരുത്തല്‍. അതും ശരിയല്ലെന്ന് കരുതാനാകില്ല. സിദ്ദരാമയ്യക്കൊപ്പമെത്തുന്ന സംഖ്യാബലം പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍ ഡി കെ വിഭാഗത്തിനുമുണ്ടെന്നാണ് വിലയിരുത്തല്‍.

publive-image

അതേസമയം ഡി കെ ശിവകുമാര്‍ സംഘടനയെ ശക്തിപ്പെടുത്താന്‍ സഹായകരമായ നിലപാട് സ്വീകരിക്കുമ്പോള്‍ സിദ്ദരാമയ്യ ഗ്രൂപ്പ് ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായാണ് മുന്നോട്ട് പോകുന്നതെന്നാണ് വിമര്‍ശനം.

ജെ ഡി യുവില്‍ നിന്നുവന്ന സിദ്ദരാമയ്യയ്ക്ക് പാര്‍ട്ടിയോട് കൂറില്ലെന്ന് വരെ ആരോപിക്കുന്നവരുണ്ട്‌. എം ടി നാഗരാജ്, കെ ജെ ജോര്‍ജ്ജ്, എച്ച് ഡി രേവണ്ണ, സുധാകര്‍ എന്നിവരൊക്കെ സിദ്ദരാമയ്യ ഗ്രൂപ്പിലെ പ്രബലരാണ്. ഇവരെ ഉപയോഗിച്ച് ഡി കെ ശിവകുമാറിനെ ഒതുക്കാനുള്ള സിദ്ദരാമയ്യ ഗ്രൂപ്പിന്റെ നീക്കങ്ങളുടെ ഭാഗമായാണ് സഖ്യ സര്‍ക്കാരില്‍ പുതിയ പ്രതിസന്ധികള്‍ ഉണ്ടാകുന്നതെന്നാണ് പ്രധാന വിമര്‍ശനം.

publive-image

അതേസമയം, പാര്‍ട്ടിക്കുള്ള എം എല്‍ എമാരും നേതാക്കളും ഉണ്ടാകണമെങ്കില്‍ സംഘടന ശക്തിപ്പെടണമെന്ന നിലപാടാണ് ഡി കെ ശിവകുമാറിന്. പദവികള്‍ക്കും പണത്തിനുമൊപ്പം മറുകണ്ടം ചാടാന്‍ എം എല്‍ എമാരെ പ്രേരിപ്പിക്കുന്നത് സംഘടനയോട് വിധേയത്വമില്ലായ്മയാണെന്ന് ഇവര്‍ പറയുന്നു. ഇപ്പോഴും കര്‍ണ്ണാടകയിലെ 80 കോണ്‍ഗ്രസ് എം എല്‍ എമാരില്‍ 15 ശതമാനവും പാര്‍ട്ടിയോട് കൂറുള്ളവരല്ലെന്നാണ് കണക്ക്.

കര്‍ണ്ണാടകയില്‍ സംഘടനയെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്ന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനുള്ള പ്രധാന വെല്ലുവിളിയും അത് തന്നെയാണ്.

publive-image

അതേസമയം, കെ പി സി സി അധ്യക്ഷന്‍ ദിനേശ് ഗുണ്ടറാവുവും ഉപമുഖ്യമന്ത്രിയും മുന്‍ പി സി സി അധ്യക്ഷനുമായ ജി പരമേശ്വരയ്യയും ഇത്തരം ഗ്രൂപ്പ് ബലാബലങ്ങളില്‍ നിന്ന് അകലം പ്രാപിക്കുന്നവരാണ്. ഡി കെ ശിവകുമാറിനെ ലക്‌ഷ്യം വച്ചാണ് സിദ്ദരാമയ്യ ഗ്രൂപ്പിന്റെ നീക്കങ്ങളെങ്കിലും ഡി കെയും അതിനെ കവച്ചുവയ്ക്കുന്ന ഗ്രൂപ്പ് യുദ്ധങ്ങള്‍ക്ക് നിന്ന് കൊടുക്കുന്നില്ല.

എന്തായാലും ഇത്തരം നീക്കങ്ങള്‍ നിയന്ത്രിക്കാന്‍ എ ഐ സി സിയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസ് - ജെ ഡി യു സഖ്യ സര്‍ക്കാരിന് അല്പായുസുണ്ടായിരിക്കും എന്നുറപ്പാണ്.

karnadaka ele
Advertisment