Advertisment

കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രി കുമാരസ്വാമിയെ ശല്യപ്പെടുത്തരുതെന്ന് സിദ്ദരാമയ്യയ്ക്കും പി സി സി അധ്യക്ഷനും രാഹുല്‍ഗാന്ധിയുടെ കര്‍ശന താക്കീത് ! കുമാരസ്വാമിയെ അനുനയിപ്പിച്ച് നിര്‍ത്താന്‍ തീരുമാനം 

author-image
കൈതയ്ക്കന്‍
Updated On
New Update

ബാംഗ്ലൂര്‍:  കര്‍ണ്ണാടകയില്‍ സഖ്യ കക്ഷി സര്‍ക്കാരിനെ അലോസരപ്പെടുത്തുന്ന വിധം മുഖ്യമന്ത്രി ഡി കുമാരസ്വാമിയെ പ്രകോപിപ്പിക്കരുതെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യയ്ക്കും പി സി സി അധ്യക്ഷന്‍ ദിനേശ് ഗുണ്ടറാവുവിനും രാഹുല്‍ ഗാന്ധിയുടെ കര്‍ശന താക്കീത്. സിദ്ദരാമയ്യ ക്യാമ്പില്‍ നിന്നും ജെ ഡി എസിനെ പ്രകോപിപ്പിക്കുംവിധം നിരന്തരം പ്രസ്താവനയും നീക്കങ്ങളും നടക്കുന്നുണ്ടെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍.

Advertisment

publive-image

കോണ്‍ഗ്രസ് - ജെ ഡി എസ് സഖ്യ സര്‍ക്കാരിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിക്കുന്ന ഒരു നടപടിയും പാടില്ലെന്ന കര്‍ണ്ണാടക ചുമതലയുള്ള ജനറല്‍സെക്രട്ടറി കെ സി വേണുഗോപാലിന്റെ കര്‍ശന നിര്‍ദ്ദേശം നിലവിലുണ്ട്. അതിനിടയിലും സിദ്ദരാമയ്യ പക്ഷത്തെ ചില എം എല്‍ എമാര്‍ കുമാരസ്വാമിയെ പ്രകോപിപ്പിച്ച് രംഗത്തെത്തിയിരുന്നു.

publive-image

ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യം വേര്‍പെടുത്തി ബി ജെ പിയുമായി കൂട്ടുചേരാന്‍ ജെ ഡി എസ് ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.  മാര്‍ച്ച് 4 നകം അവസാനിപ്പിച്ചുകൊണ്ടുള്ള തീരുമാനമുണ്ടാകുമെന്നാണ് ചില ഉന്നത കേന്ദ്രങ്ങള്‍ ഇപ്പോഴും വെളിപ്പെടുത്തുന്നത്.

publive-image

ഈ സാഹചര്യ൦ മയപ്പെടുത്താനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തുന്നത്. പക്ഷേ, അത് എത്രത്തോളം വിജയകരമാകുമെന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല.

publive-image

കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദങ്ങള്‍ കാരണം ഭരണം തുടരാനാകുന്നില്ലെന്ന തരത്തില്‍ കുമാരസ്വാമി പല യോഗങ്ങളിലും പ്രതികരണങ്ങള്‍ നടത്തുന്നുണ്ട്.  എപ്പോള്‍ വേണേലും രാജിക്ക് തയാര്‍ എന്നാണ് കുമാരസ്വാമി പറയുന്നത്. ഇത് സഖ്യ സര്‍ക്കാര്‍ തകര്‍ന്നതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്റെ തലയില്‍ ചാര്‍ത്താനുള്ള മുന്‍‌കൂര്‍ ജാമ്യമെടുക്കലായാണ് കരുതുന്നത്.

 

publive-image

karnadaka ele
Advertisment