Advertisment

കര്‍ണ്ണാടകയില്‍ 22 മന്ത്രിമാരുടെ രാജി എഴുതി വാങ്ങി കോണ്‍ഗ്രസിന്റെ തന്ത്രപരമായ ചുവടുനീക്കം. കരുക്കള്‍ നീക്കുന്നത് കെ സി വേണുഗോപാല്‍ നേരിട്ട്

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

ബാംഗ്ലൂര്‍: കര്‍ണ്ണാടകയില്‍ 22 കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവച്ചതായി കോണ്‍ഗ്രസിന്റെ സ്ഥിരീകരണം. മുന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യയാണ് മന്ത്രിമാരുടെ രാജിയുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിരിക്കുന്നത്.

Advertisment

publive-image

മന്ത്രിമാരെ രാജിവപ്പിച്ച് വിവിധ എം എല്‍ എമാരെ മന്ത്രിസഭയില്‍ ഉള്‍ക്കൊള്ളിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. രാജി വച്ചവരും രാജി ഭീഷണി ഉയര്‍ത്തിയവരുമായ എം എല്‍ എമാരുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നിരന്തരം സമ്പര്‍ക്കത്തിലാണ്. പല വിമത എം എല്‍ എമാരും ബി ജെ പിയുടെ സുരക്ഷാ വലയത്തിലാനെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും മുഖേനയാണ് കോണ്‍ഗ്രസ് നേതൃത്വം ഇവരുമായി ബന്ധപ്പെടുന്നത്.

പ്രാദേശിക നേതാക്കളെ മാറ്റിനിര്‍ത്തിയാണ് ഇത്തവണ ഹൈക്കമാന്റ് നേരിട്ട് പ്രശ്നത്തില്‍ ഇടപെടുന്നത്. ഞായറാഴ്ച പുലര്‍ച്ചെ ബാംഗ്ലൂരില്‍ എത്തിയ കെ സി വേണുഗോപാല്‍ എയര്‍പോര്‍ട്ടില്‍ വച്ച് തന്നെ വിമത എം എല്‍ എമാരുമായി ചര്‍ച്ച തുടങ്ങിയിരുന്നു. പിന്നീട് ബാംഗ്ലൂരിലെത്തിയ അദ്ദേഹം ഇന്ന് പുലര്‍ച്ചെ നാല് വരെ തിരക്കിട്ട ചര്‍ച്ചകളിലായിരുന്നു.  അനുദിനം രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിമറിയുന്നതാണ് കര്‍ണ്ണാടകയിലെ നിലവിലുള്ള സാഹചര്യം.

Advertisment