Advertisment

ഡി കെയ്ക്ക് 'കൈ'കൊടുത്ത് സോണിയാ ഗാന്ധിയുടെ ജയിൽ സന്ദർശനം. ജയിൽ മോചിതനായി കർണ്ണാടകസിംഹം ആദ്യമെത്തിയത് കെ സി വേണുഗോപാലിന്റെ വീട്ടിൽ ! കർണ്ണാടകയിൽ രാഷ്ട്രീയ ചിത്രം മാറിയേക്കും !

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡൽഹി:  കർണ്ണാടകയിൽ തന്ത്രപരമായ രാഷ്ട്രീയ മാറ്റങ്ങൾക്കൊരുങ്ങി കോൺഗ്രസ്. അനധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുകയായിരുന്ന ഡി കെ ശിവകുമാറിനെ ഇന്നലെ അദ്ദേഹത്തിന് ജാമ്യം ലഭിക്കുന്നതിന് തൊട്ടുമുമ്പ് ജയിലിലെത്തി സന്ദർശിച്ച സോണിയാ ഗാന്ധി ഇക്കാര്യത്തിൽ വ്യക്തമായ സന്ദർശമാണ് നൽകുന്നത്.

Advertisment

publive-image

ഇന്നലെ ജാമ്യം തേടി പുറത്തിറങ്ങിയ ഡി കെ ശിവകുമാർ ആദ്യം നടത്തിയ രാഷ്ട്രീയ സന്ദർശനം സംഘടനായ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വസതിയിലേക്കായിരുന്നു.

പാർട്ടിക്കൂറ് കാണിക്കുന്ന നേതാക്കളെ പാർട്ടിയും കൈവിടില്ലെന്ന വ്യക്തമായ സന്ദേശമായിരുന്നു സോണിയ ജെയിലിൽ ഡി കെ യെ സന്ദർശിച്ചത്.

publive-image

മടങ്ങി വരുന്ന ഡി കെ കർണ്ണാടക പ്രദേശ് കോൺഗ്രസ് അധ്യക്ഷനായി നിയമിക്കപ്പെടുമെന്ന അഭ്യൂഹം ശക്തമാണ്. ഡി സി സി തലത്തിൽ പാർട്ടിയുടെ അഴിച്ചുപണി കർണ്ണാടകത്തിൽ തുടങ്ങി കഴിഞ്ഞിരുന്നു. 5 ഡി സി സി അധ്യക്ഷന്മാരെ മാറ്റി ജനകീയരായ യുവ മുഖങ്ങളെയാണ് പുതിയ ചുമതലയിൽ കൊണ്ടുവന്നിരിക്കുന്നത്.

മറ്റ് ഡി സി സികളിലും ഉടൻ മാറ്റത്തിനാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ലക്‌ഷ്യം.

അതിനിടെ ഡി കെ നേതൃത്വത്തിലേക്ക് വരുമോയെന്ന അഭ്യൂഹം ശക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ ഡി കെ - കെ സി കൂടിക്കാഴ്ച. അതിന് രാഷ്ട്രീയ പ്രാധാന്യം കല്പിക്കുന്നവർ ഏറെയാണ്.

Advertisment