കര്‍ണ്ണാടകയിലെ വിമത എംഎല്‍എമാരെ വിപ്പിലൂടെ വെട്ടിലാക്കി കോണ്‍ഗ്രസിന്റെ പുതിയ നീക്കം !

കൈതയ്ക്കന്‍
Wednesday, February 6, 2019

ബാംഗ്ലൂര്‍:  ബജറ്റ് സമ്മേളനം ആരംഭിച്ചതോടെ വിമത എം എല്‍ എമാരെ വെട്ടിലാക്കി കോണ്‍ഗ്രസ് രംഗത്ത്. പാര്‍ട്ടിയെ വെല്ലുവിളിച്ച് മാറിനില്‍ക്കുന്ന 4 വിമത എം എല്‍ എമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനും പാര്‍ട്ടി നിലപാടുകള്‍ പ്രകാരം വോട്ട് ചെയ്യാനും നിര്‍ദ്ദേശിച്ച് കോണ്‍ഗ്രസ് വിപ്പ് നല്‍കി.

വിപ്പ് നല്‍കിയതോടെ വിമതര്‍ക്ക് രാജിവയ്ക്കാനുള്ള സാധ്യതയും അടഞ്ഞു. ഇതോടെ ബജറ്റിന് മുമ്പ് 4 കോണ്‍ഗ്രസ് എം എല്‍ എമാരെ രാജിവയ്പ്പിക്കാന്‍ ബി ജെ പി നടത്തിയ ശ്രമങ്ങള്‍ പാളി. രമേശ്‌ ജാര്‍ക്കഹോളി, ഉമേഷ്‌ യാദവ് അടക്കമുള്ള 4 എം എല്‍ എമാര്‍ക്കാണ് വിപ്പ് നല്‍കിയിരിക്കുന്നത്.

×