Advertisment

വേണുഗോപാല്‍ മൂക്കുകയറിട്ടിട്ടും കര്‍ണ്ണാടക കോണ്‍ഗ്രസിലും ഭരണത്തിലും 'വെറുക്കപ്പെട്ടവര്‍' പിടിമുറുക്കുന്നു ! ഡാന്‍സ്‌ ബാര്‍ നടത്തിപ്പുകാര്‍ ഉള്‍പ്പെടെ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ ? സംസ്ഥാനത്ത് കോണ്‍ഗ്രസ് പടയോട്ടത്തിന് മുമ്പേ ആരോപണങ്ങളുടെ പെരുമഴ !!

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

ബാംഗ്ലൂര്‍:  കര്‍ണ്ണാടകയിലെ കോണ്‍ഗ്രസിനെ മാഫിയ വിരുധമാക്കി മാറ്റാനുള്ള എ ഐ സി സിയുടെ നീക്കങ്ങള്‍ക്കിടെ ഭരണത്തില്‍ കൈകടത്തലുമായി പാര്‍ട്ടിയിലെ വെറുക്കപ്പെട്ടവര്‍ വീണ്ടും സജീവമാകുന്നതായി ആരോപണം. പഴയ ഡാന്‍സ് ബാര്‍ നടത്തിപ്പുകാരും വാണിഭ ആരോപണങ്ങള്‍ നേരിട്ടവരും വീണ്ടും കെ പി സി സിയുടെ സുപ്രധാന ചുമതലകളിലേക്ക് എത്തുന്നതിനെതിരെയാണ് പാര്‍ട്ടിയില്‍ വ്യാപക ആക്ഷേപങ്ങള്‍ ഉയരുന്നത്.

Advertisment

publive-image

അധികാര കേന്ദ്രങ്ങളിലെ മാഫിയ വത്കരണത്തിനെതിരെ കഴിഞ്ഞ രണ്ടു വര്‍ഷമായി വ്യാപകമായ വെട്ടിനിരത്തലുകളാണ് കെ സി വേണുഗോപാല്‍ എം പി സംസ്ഥാന ചുമതലയേറ്റ ശേഷം കര്‍ണ്ണാടക കോണ്‍ഗ്രസില്‍ നടന്നത്.

സംഘടനയില്‍ നിന്നകന്ന് മാഫിയകളുടെ പിടിയിലേക്ക് പൊയ്ക്കൊണ്ടിരുന്ന പല നേതാക്കളെയും കര്‍ശനമായ താക്കീതിലൂടെ നേര്‍വഴിക്ക് കൊണ്ടുവരികയോ വഴിവിട്ട് പ്രവര്‍ത്തിക്കുന്നത് തടയുകയോ ചെയ്തതായിരുന്നു ഭരണത്തുടര്‍ച്ചയുടെ സാധ്യതകളിലേക്ക് കോണ്‍ഗ്രസിനെ കൊണ്ടെത്തിച്ചത്.

publive-image

കര്‍ണ്ണാടകയുടെ സമീപകാല ചരിത്രത്തിലൊരിക്കല്‍ പോലും ഭരണത്തിലിരിക്കെ നടന്ന തെരഞ്ഞെടുപ്പില്‍ 80 സീറ്റുകള്‍ ലഭിക്കുകയോ വീണ്ടും ഭരണ പങ്കാളിത്തം ഉണ്ടാകുകയോ ചെയ്തിട്ടില്ല. മുഖ്യമന്ത്രിസ്ഥാനം കോണ്‍ഗ്രസിന് നഷ്ടപ്പെട്ടാലും ഫലത്തില്‍ കര്‍ണ്ണാടക ഭരണം കോണ്‍ഗ്രസിന്റെ കൈകളില്‍ തന്നെയാണ്.

ഇത്തവണ കുറഞ്ഞ സീറ്റുകള്‍ തിരിച്ചുപിടിച്ച് അടുത്ത തവണ ഒറ്റയ്ക്ക് തന്നെ ഭരണം പിടിക്കുന്നതിനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വം തുടക്കം മുതല്‍ നടത്തുന്നത്. ഭരണം പോകുന്നത് നൂല്‍പ്പാലത്തിലൂടെയാണെങ്കിലും ആരോപണ വിധേയരെയും മാഫിയ ബന്ധമുള്ളവരെയും പരമാവധി മാറ്റി നിര്‍ത്തിയായിരുന്നു ഇത്തവണ കോണ്‍ഗ്രസിന് മന്ത്രിമാരെ നിശ്ചയിച്ചത്.

publive-image

ഇക്കാര്യത്തില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കര്‍ശന നിലപാടാണ് സ്വീകരിച്ചത്. അധികാരത്തിലിരിക്കുമ്പോള്‍ സര്‍ക്കാരിന്റെ പ്രതിശ്ചായ മോശമാകാതിരിക്കാനുള്ള നടപടികള്‍ക്കായിരുന്നു മുന്‍തൂക്കം.

എന്നാല്‍ അതിനെയൊക്കെ കടത്തി വെട്ടുന്ന തരത്തിലാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ നടക്കുന്ന വഴിവിട്ട ചില ഇടപെടലുകളെന്നാണ് ആക്ഷേപം. കളങ്കിത പ്രതിശ്ചായയുള്ള ചിലര്‍ കെ പി സി സിയുടെ സുപ്രധാന ചുമതലകളിലേക്ക് എത്തിയിരിക്കുകയാണ്.

publive-image

ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് നിര്‍ണ്ണയത്തില്‍ വീണ്ടും ഇത്തരം മാഫിയാകളുടെ നോമിനികളെ തിരുകി കയറ്റാനുള്ള നീക്കങ്ങളും പാര്‍ട്ടി അധികാരം കാട്ടി മന്ത്രിമാരെ വരുതിയില്‍ നിര്‍ത്തി ഭരണത്തെ സ്വാധീനിക്കാനുമുള്ള നീക്കങ്ങളും സജീവമായി കഴിഞ്ഞു.

മുന്‍ ഡാന്‍സ് ബാര്‍ നടത്തിപ്പുകാരനാണ് ഈ നീക്കങ്ങളില്‍ പ്രധാനി. കളങ്കിത വ്യക്തിത്വമുള്ളവര്‍ എങ്ങനെ പാര്‍ട്ടിയുടെ സുപ്രധാന ചുമതലകളിലെത്തി എന്ന ചോദ്യത്തിന് കെ പി സി സി പ്രസിഡന്റ് ദിനേശ് ഗുണ്ടറാവു മറുപടി പറയേണ്ടി വരും.

publive-image

പണ്ട്, ഇന്ദിരാ നഗറില്‍ വച്ച് ഹണി ട്രാപ്പില്‍ പെടുത്തി രണ്ടു പ്രമുഖ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച് മര്‍ദ്ദന൦ ഏറ്റുവാങ്ങേണ്ടി വന്ന പ്രവര്‍ത്തകനൊക്കെ ഇപ്പോള്‍ പാര്‍ട്ടിയുടെ സുപ്രധാന ചുമതലകളിലുണ്ട്. ഇവര്‍ പാര്‍ട്ടിയിലും ഭരണത്തിലും കൈകടത്താന്‍ ആരംഭിക്കുന്നതോടെ വീണ്ടും സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പ്രതിശ്ചായ വഷളാകുമെന്ന വിലയിരുത്തല്‍ ശക്തമാണ്.

ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്ന ദിനേശ് ഗുണ്ടറാവുവിന്റെ ശൈലിക്കെതിരെ എ ഐ സി സിയ്ക്ക് കടുത്ത പ്രതിഷേധമുണ്ടെന്നത് സംബന്ധിച്ച ചില സൂചനകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

അടുത്ത ദിവസം പാര്‍ട്ടി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ കെ സി വേണുഗോപാല്‍ ദിനേശ് ഗുണ്ടറാവുവിനെ പുറത്തിരുത്തിയത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. തിരുത്തല്‍ നടപടികളുണ്ടായില്ലെങ്കില്‍ ഗുണ്ടറാവുവിന്റെ കസേര ഇളകും എന്ന സൂചനയാണ് ഇതോടെ വേണുഗോപാല്‍ നല്‍കിയതെന്നാണ് സൂചന.

Advertisment