Advertisment

കര്‍ണ്ണാടകയില്‍ ഇത്തവണ സിറ്റിംഗ് എംഎല്‍എമാര്‍ക്കും എംഎല്‍സിമാര്‍ക്കും സീറ്റില്ല, പണം എറിഞ്ഞ് സീറ്റ് തരപ്പെടുത്തുന്ന പതിവും ഇത്തവണ ഏശില്ല, നിലപാട് കടുപ്പിച്ച് കെ സി വേണുഗോപാല്‍ 

author-image
കൈതയ്ക്കന്‍
Updated On
New Update

ബാംഗ്ലൂര്‍:  ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് ചര്‍ച്ചകള്‍ സജീവമായിരിക്കെ സിറ്റിംഗ് എം എല്‍ എമാര്‍ക്കും എം എല്‍ സിമാര്‍ക്കും സീറ്റില്ലെന്ന് വ്യക്തമാക്കി എ ഐ സി സി നേതൃത്വം. ഇതോടെ ലോക്സഭാ സീറ്റിനായി കച്ചകെട്ടിയിറങ്ങിയ എം എല്‍ എമാര്‍ക്കും എം എല്‍ സിമാര്‍ക്കും കനത്ത തിരിച്ചടിയായി.

Advertisment

publive-image

കഴിഞ്ഞ തവണ മത്സരിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളടക്കം ഇതോടെ ലോക്സഭാ സീറ്റ് പരിഗണനയില്‍ നിന്നും ഔട്ടായിരിക്കുകയാണ്.

കോണ്‍ഗ്രസ് - ജെ ഡി എസ് സഖ്യമായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നിരിക്കെ ജയസാധ്യത കൂടുതലായതിനാല്‍ ഇത്തവണ സ്ഥാനാര്‍ഥിത്വത്തിനായുള്ള മത്സരവും ശക്തമാണ്. എന്നാല്‍ യാതൊരു വിധ സമ്മര്‍ദ്ദങ്ങള്‍ക്കും സ്വാധീനങ്ങള്‍ക്കും വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് എ ഐ സി സി.

മലയാളി നേതാവ് കെ സി വേണുഗോപാലിനാണ് കര്‍ണ്ണാടക ചുമതല. ജയസാധ്യതയും പാര്‍ട്ടി കൂറും മാത്രമായിരിക്കും സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിനുള്ള മാനദണ്ഡമെന്നാണ് കെ സി വേണുഗോപാലിന്റെ നിലപാട്. പണം എറിഞ്ഞ് സീറ്റ് തരപ്പെടുത്തുന്ന മുന്‍കാല രീതികളും കെ സിയുടെ വരവോടെ അപ്രസക്തമായിരിക്കുകയാണ്.

karnadaka ele
Advertisment