വിമതര്‍ ബന്ദികളാണോ എന്നറിയാന്‍ മുഖ്യമന്ത്രി കുമാരസ്വാമി മുംബൈയിലേക്ക് ! എം എല്‍ എമാരെ നേരില്‍ കണ്ട് ‘ക്ഷേമം’ അന്വേഷിക്കും !

കൈതയ്ക്കന്‍
Wednesday, July 17, 2019

ബാംഗ്ലൂര്‍:  മുംബൈയില്‍ ബി ജെ പി തടങ്കലില്‍ കഴിയുന്ന വിമത എം എല്‍ എമാരുടെ ‘ക്ഷേമം’ അന്വേഷിക്കാന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി മുംബൈയിലേക്ക്.  എം എല്‍ എമാരെ ഫോണില്‍ സംസാരിക്കാന്‍ പോലും അനുവദിക്കാതെ ബി ജെ പി നേതാക്കള്‍ ബന്ദികളാക്കിയിരിക്കുകയാണെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ണ്ണായക നീക്കം.

സ്വന്തം സഹപ്രവര്‍ത്തകരായ എം എല്‍ എമാരുടെ സുരക്ഷിതത്വം ഉറപ്പാക്കുക എന്ന കര്‍ത്തവ്യം കൂടി മുഖ്യമന്ത്രിയുടെ മുംബൈ യാത്രയ്ക്കുണ്ട്.

എം എല്‍ എമാരെ കാണാന്‍ മുഖ്യമന്ത്രി നേരിട്ടെത്തിയാല്‍ അദ്ദേഹത്തെ ഹോട്ടലിന് പുറത്ത് തടയുക എന്നത് പ്രായോഗികമായിരിക്കില്ല.  മുഖ്യമന്ത്രിക്ക് സ്വന്തം സഹപ്രവര്‍ത്തകരായ എം എല്‍ എമാരെ കാണാന്‍ അനുമതി നല്‍കാതിരുന്നാല്‍ അത് മറ്റ്‌ വ്യാഖ്യാനങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.

ഇതുപ്രകാരം ഇന്ന് രാത്രി തന്നെ പ്രത്യേക വിമാനത്തില്‍ മുഖ്യമന്ത്രി മുംബൈയിലെത്താനാണ് സാധ്യത. ഹോട്ടലില്‍ കഴിയുന്ന എം എല്‍ എമാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. അവര്‍ ഹോട്ടലില്‍ കഴിയുന്നത് സ്വന്തം ഇഷ്ടപ്രകാരമാണോ എന്ന് മുഖ്യമന്ത്രി ആരായും.

 

×