വിമത എം എല്‍ എമാര്‍ക്ക് ഇന്ന് തന്നെ കൂടിക്കാഴ്ച അനുവദിക്കണമെന്നു കര്‍ണ്ണാടക സ്പീക്കര്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. തീരുമാനം സ്പീക്കറുടേത് തന്നെ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, July 11, 2019

ഡല്‍ഹി:  വിമത എം എല്‍ എമാര്‍ക്ക് സന്ദര്‍ശനാനുമതി നല്‍കണമെന്നും അവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം തീരുമാനം അറിയിക്കണമെന്നും കര്‍ണ്ണാടക സ്പീക്കര്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. തങ്ങളുടെ രാജി സ്വീകരിക്കാന്‍ സ്പീക്കറോട് നിര്‍ദ്ദേശിക്കണം എന്നാവശ്യപ്പെട്ട് 10 വിമത എം എല്‍ എമാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ തീരുമാനം ഉണ്ടായത്.

ഈ 10 എം എല്‍ എമാരെയും ഇന്ന് വൈകിട്ട് 6 മണിക്ക് കാണാന്‍ സ്പീക്കര്‍ അനുമതി നല്‍കണമെന്നും അതിനു ശേഷം അവരുടെ രാജിക്കാര്യത്തിലുള്ള തീരുമാനം എന്തെന്ന് കോടതിയെ അറിയിക്കണമെന്നുമാണ് നിര്‍ദ്ദേശം. ഇതോടെ കര്‍ണ്ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി പുതിയ മാനങ്ങളിലേക്ക് കടക്കുകയാണ്.

അതേസമയം, സ്പീക്കറോട് രാജി സ്വീകരിക്കണമെന്നു സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുമില്ല. വിമതര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി അനുവദിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. നിയമസഭയ്ക്കുള്ളിലെ കാര്യങ്ങളില്‍ തീരുമാനം സ്പീക്കറുടെ വിവേചനാധികാരമാണ്. അക്കാര്യത്തില്‍ ഇടപെടാന്‍ സുപ്രീം കോടതി തയാറായില്ലെന്നതും ശ്രദ്ധേയമാണ്.

×