Advertisment

സുപ്രീംകോടതി നിരീക്ഷണം കുമാരസ്വാമി സര്‍ക്കാരിന് ജീവശ്വാസം ! വിമതരുടെ നില പരിതാപകരം ! രാമലിംഗ റെഡ്ഡി സഭയിലെത്തുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു ! ഓപ്പറേഷന്‍ ലോട്ടസില്‍ ചോര്‍ച്ച തുടങ്ങി ?

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

ബാംഗ്ലൂര്‍:  വിമതരുടെ രാജിക്കാര്യത്തിലും അയോഗ്യതാ വിഷയത്തിലും സ്പീക്കര്‍ തീരുമാനം എടുക്കട്ടെയെന്ന സുപ്രീംകോടതി നിരീക്ഷണം നല്‍കുന്നത് കുമാരസ്വാമി സര്‍ക്കാരിനുള്ള ജീവശ്വാസമാണ്. കോടതി സ്പീക്കറുടെ തീരുമാനത്തില്‍ ഇടപെടാന്‍ വിസമ്മതിച്ചതോടെ പന്ത് ഇനി സ്പീക്കറുടെ കോര്‍ട്ടിലാണ്.

Advertisment

ഭരണഘടനാ സ്ഥാപനമായ നിയമസഭയ്ക്കുള്ളില്‍ നടക്കുന്ന കാര്യങ്ങളില്‍ സ്പീക്കറുടെ തീരുമാനമാണ് അന്തിമമെന്നിരിക്കെ അതില്‍ ഇടപെടാനില്ലെന്നായിരുന്നു കോടതിയുടെ നിലപാട്.  അത് ഭരണഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും കോടതി വിലയിരുത്തി. സ്പീക്കര്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നു നിര്‍ദ്ദേശിക്കാനാകില്ലെന്നുകൂടി പരമോന്നത കോടതി വ്യക്തമാക്കിയതോടെ വിമതര്‍ അക്ഷരാര്‍ത്ഥത്തില്‍ ത്രിശങ്കുവിലാണ്.

publive-image

ഇതോടെ സര്‍ക്കാരിനെതിരെ നിലപാടെടുക്കുന്ന വിമതര്‍ അയോഗ്യതാ ഭീഷണി നേരിടുകയാണ്.  വിമതരില്‍ ഭൂരിപക്ഷവും 60 വയസ് തികഞ്ഞവരാണെന്നിരിക്കെ സ്പീക്കര്‍ അയോഗ്യത കല്‍പ്പിച്ചാല്‍ ഇവര്‍ക്ക് 6 വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. അങ്ങനെ വന്നാല്‍ രാജിക്കുശേഷം സ്വന്തം മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലും അതിനുശേഷം 4 വര്‍ഷക്കാലം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിലും ഇവര്‍ക്ക് മത്സരിക്കാനാകില്ല.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും ഇവര്‍ക്ക് മത്സരിക്കാനാകില്ല. അങ്ങനെ വന്നാല്‍ ഫലത്തില്‍ ഇവര്‍ക്ക് 9 വര്‍ഷമാകും നഷ്ടമാകുന്നത്. 60 തികഞ്ഞ നേതാക്കളെ സംബന്ധിച്ച് ഇനിയുള്ള 10 വര്‍ഷങ്ങള്‍ ഇവര്‍ക്ക് നിര്‍ണ്ണായകമാണ്. അത്രയും നഷ്ടം സഹിച്ച് സര്‍ക്കാരിനെ താഴെയിടാന്‍ അവര്‍ തയാറാകില്ലെന്നാണ് സൂചന. അങ്ങനെ വന്നാല്‍ ഒന്നുകില്‍ തത്കാലം രാഷ്ട്രീയം ഉപേക്ഷിക്കാം. അല്ലെങ്കില്‍ മടങ്ങി സര്‍ക്കാര്‍ പക്ഷത്തേക്ക് പോകാം എന്നതാണ് വിമതര്‍ക്ക് മുമ്പിലുള്ള പോംവഴി.

അപ്പോഴപ്പോഴത്തെ ലാഭം നോക്കി നിലപാട് സ്വീകരിക്കുന്നതില്‍ അസാമാന്യ മെയ് വഴക്കമുള്ള കര്‍ണ്ണാടകയിലെ വിമത എം എല്‍ എമാര്‍ ഒരു കാരണവശാലും വെല്ലുവിളി ഏറ്റെടുക്കാന്‍ നില്‍ക്കില്ലെന്നാണ് വിലയിരുത്തല്‍.

അങ്ങനെ വന്നാല്‍ കുമാരസ്വാമി സര്‍ക്കാരിന് ആശ്വസിക്കാന്‍ വകയുണ്ട്. വിമതരെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ ഇനി എളുപ്പത്തിലാകാനാണ് സാധ്യത.  അങ്ങനെ വന്നാല്‍ കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ടെന്ന കടമ്പ കടക്കാനാണ് സാധ്യത.

അതേസമയം, കര്‍ണ്ണാടക വിമത എം എല്‍ എമാരുടെ രാജിക്കാര്യത്തില്‍ സുപ്രീംകോടതിയില്‍ വാദം തുടരുകയാണ്. എങ്കിലും സ്പീക്കറുടെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന സുപ്രീംകോടതിയുടെ വിലയിരുത്തല്‍ വിധിയായി മാറാനാണ് സാധ്യത.

karnataka politics
Advertisment