Advertisment

താനാണ് പരാജയം - രാജിവയ്ക്കാമെന്ന് രാഹുല്‍: 'അയ്യോ ... രാഹുല്‍ ... പോകല്ലേ... ' വിളികളുമായി പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ! കോണ്‍ഗ്രസിന് 'തല്‍സ്ഥിതി' തുടരാം !!

New Update

ഡല്‍ഹി:  കോണ്‍ഗ്രസിലെ ചരിത്രത്തിലാദ്യമായി തുടര്‍ച്ചയായി ഉണ്ടാകുന്ന കനത്ത പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കാനുള്ള സന്നദ്ധത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അറിയിച്ചതാണ്. രാജ്യവും ജനതയും തന്റെ നേതൃത്വവും പാര്‍ട്ടിയെയും തള്ളിപ്പറഞ്ഞ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയാനായിരുന്നു രാഹുലിന്റെ തീരുമാനം.

Advertisment

publive-image

എന്നാല്‍ "അയ്യോ .. രാഹുല്‍ ... പോകല്ലേ ... അയ്യോ .... രാഹുല്‍ ... പോകല്ലേ..."വിദ്യകള്‍ കൊണ്ട് വര്‍ക്കിംഗ് കമ്മറ്റിയോഗം ശബ്ദായമാനമാകുകയായിരുന്നു. ഇതോടെ പതിവ് രീതിയില്‍ രാഹുല്‍ രാജി തീരുമാനം പിന്‍വലിച്ചു.

പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയുടെ ഏഴയല്‍പക്കത്ത് പകരക്കാരനായി ജനം രാഹുല്‍ ഗാന്ധിയെ കണ്ടിട്ടില്ലെന്നതാണ് 17 -)൦ ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ജനവിധി. 2014 ല്‍ ഉണ്ടായ അതെ പരാജയമാണ് കോണ്‍ഗ്രസിന് 2019 ലും ആവര്‍ത്തിച്ചുണ്ടായത്. അതേസമയം, നരേന്ദ്രമോഡിക്ക് 2014 നേക്കാള്‍ മികച്ച വിജയമാണ് ജനം സമ്മാനിച്ചത്.

മോഡിക്ക് ഒരു പകരക്കാരനെ കണ്ടെത്താന്‍ ജനത്തിന് കഴിഞ്ഞില്ലെന്നതായിരുന്നു ജനവിധി. ഈ സാഹചര്യത്തില്‍ വീണ്ടും രാഹുലിന് പിന്നില്‍ അണിനിരക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനമെങ്കില്‍ പാര്‍ട്ടിയുടെ അവസ്ഥ പരമദയനീയമായി മാറും.

പകരം ശശി തരൂരിനെപ്പോലുള്ള വിശ്വ പൌരന്മാരെ മൂലയ്ക്കിരുത്തി ബഫൂണ്‍മാരെ മുന്നില്‍ നിര്‍ത്തിയുള്ള കളികള്‍ കോണ്‍ഗ്രസ് ഉപേക്ഷിക്കാന്‍ തയാറാകേണ്ടി വരും. തരൂരിനെപ്പോലെ ലോകരാഷ്ട്രങ്ങളില്‍ മതിപ്പുള്ള നേതാക്കളെ മുന്നില്‍ നിര്‍ത്തിയാല്‍ നരേന്ദ്ര മോഡിയെ മൂലയ്ക്കിരുത്തി കോണ്‍ഗ്രസിന് തിരിച്ചുവരാനാകും എന്നാണു വിലയിരുത്തല്‍.

 

Advertisment