Advertisment

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി സാധ്യതാ ലിസ്റ്റ് ഫെബ്രുവരി ഒന്നിനകം സമര്‍പ്പിക്കാന്‍ പിസിസികള്‍ക്ക് ഹൈക്കമാന്റ് നിര്‍ദ്ദേശം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി:  ഫെബ്രുവരി ഒന്നിനകം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ സാധ്യതാ ലിസ്റ്റ് സമര്‍പ്പിക്കാന്‍ പി സി സികള്‍ക്ക് ഹൈക്കമാന്റിന്റെ നിര്‍ദ്ദേശം. ഈ മാസം അവസാനത്തോടെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി സംസ്ഥാന തലത്തില്‍ ധാരണയാകുന്ന സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് ഹൈക്കമാന്റിന് സമര്‍പ്പിക്കാനാണ് എഐസിസി  പി സി സികള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Advertisment

publive-image

കോണ്‍ഗ്രസ് മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ഥി പട്ടിക ഫെബ്രുവരി ഒന്നിന് മുമ്പ് സമര്‍പ്പിക്കണം. ഏതെങ്കിലും സംസ്ഥാനത്ത് അടിയന്തിരമായി പാര്‍ട്ടി പുനസംഘടന പൂര്‍ത്തിയാക്കാനുണ്ടെങ്കില്‍ അത് ഈ മാസം 25 നകം പൂര്‍ത്തിയാക്കിയിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

അവശേഷിക്കുന്ന പുനസംഘടന ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ സാധ്യമാകൂ. ഇത് പ്രകാരം വിവിധ പി സി സി നേതാക്കളുമായുള്ള പ്രാഥമിക ചര്‍ച്ചകളാണ് എ ഐ സി സി നേതാക്കള്‍ ഡല്‍ഹിയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

കേരളത്തില്‍ നിന്ന് പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും പ്രചാരണ വിഭാഗം അധ്യക്ഷന്‍ കെ മുരളീധരനും ഡല്‍ഹിയില്‍ കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികുമായി രാവിലെ ചര്‍ച്ച നടത്തിയിരുന്നു.

അതേസമയം, പി സി സികള്‍ നല്‍കുന്ന സ്ഥാനാര്‍ഥി ലിസ്റ്റ് പ്രകാരം മാത്രമായിരിക്കില്ല കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണ്ണയം എന്ന് റിപ്പോര്‍ട്ടുകളുണ്ട്.  എ ഐ സി സി സ്വന്തം നിലയ്ക്കും സ്വകാര്യ ഏജന്‍സികള്‍ വഴിയും ഓരോ സംസ്ഥാനത്തും സാധ്യതാ പഠനം നടത്തുന്നുണ്ട്. ആ റിപ്പോര്‍ട്ടുകള്‍ കൂടി ഒത്തുനോക്കിയാവും വിവിധ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിന് അന്തിമ തീരുമാനം നല്‍കുക എന്നാണ് റിപ്പോര്‍ട്ട്.

Advertisment