Advertisment

രാഹുല്‍ പ്രധാനമന്ത്രിയായില്ലെങ്കില്‍ പകരം കോണ്‍ഗ്രസ് നിര്‍ദ്ദേശിക്കുക എച്ച് ഡി ദേവഗൌഡയുടെയും ശരത് പവാറിന്റെയും പേരുകള്‍. മമതയെയും മായാവതിയെയും കോണ്‍ഗ്രസ് പിന്തുണയ്ക്കില്ല

New Update

ഡല്‍ഹി:  കോണ്‍ഗ്രസിന് പ്രതിപക്ഷ നിരയില്‍ ശക്തമായ സീറ്റ് നിര കൈവരിക്കാന്‍ സാധിച്ചില്ലെങ്കില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ജെ ഡി എസ് അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൌഡയെയോ എന്‍ സി പി അധ്യക്ഷന്‍ ശരത് പവാറിനെയോ പരിഗണിക്കാന്‍ സാധ്യത. കോണ്‍ഗ്രസ് ഇവരുടെ പേരുകളായിരിക്കും മുന്നോട്ട് വയ്ക്കുക.

Advertisment

പ്രതിപക്ഷ നിരയില്‍ പ്രധാനമന്ത്രി പദം ലക്‌ഷ്യം വച്ച് കരുക്കള്‍ നീക്കുന്ന പ്രധാനികള്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയും ബി എസ് പി അധ്യക്ഷ മായാവതിയുമാണ്. എന്നാല്‍ ഇവരെ പ്രധാനമന്ത്രിമാരാക്കുന്നതിന് കോണ്‍ഗ്രസ് ഒരുക്കമല്ല. അത് അതാത് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ ക്ഷയിപ്പിക്കാനെ ഉപകരിക്കൂ എന്നാണു കോണ്‍ഗ്രസ് കരുതുന്നത്.

publive-image

അതേസമയം, കര്‍ണ്ണാടകയില്‍ ജെ ഡി എസ് കോണ്‍ഗ്രസിന്റെ സഖ്യ കക്ഷിയാണ്. അവിടെ ദേവഗൌഡയുടെ മകന്‍ കുമാരസ്വാമിയാണ് മുഖ്യമന്ത്രി.  ദേവഗൌഡയെ പ്രധാനമന്ത്രിയാക്കുംപോള്‍ കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രി പദവി കോണ്‍ഗ്രസ് തിരിച്ചെടുക്കും. കര്‍ണ്ണാടകയില്‍ 88 സീറ്റുകള്‍ കോണ്‍ഗ്രസിനാണ്. അതിന്റെ പകുതിയില്‍ താഴെ മാത്രമാണു ജെ ഡി എസ് സീറ്റ് നില.

മുന്‍ പ്രധാനമന്ത്രി എന്നതും ദേവഗൌഡയ്ക്ക് അനുകൂല ഘടകമാണ്. പ്രതിപക്ഷ കക്ഷികള്‍ ദേവഗൌഡയുടെ പേര് അംഗീകരിക്കാതിരിക്കുകയോ എതിര്‍പ്പ് ശക്തമാക്കുകയോ ചെയ്‌താല്‍ പിന്നീട് മധ്യസ്ഥ സ്ഥാനാര്‍ഥിയായി ശരത് പവാറിന്റെ പേര് മുന്നോട്ട് വയ്ക്കാനാണ് സാധ്യത. പവാറും ദേവഗൌഡയുമാണെങ്കില്‍ കോണ്‍ഗ്രസിന് പിന്‍സീറ്റില്‍ ഇരുന്നു കേന്ദ്ര സര്‍ക്കാരിനെ സുഗമമായി നിയന്ത്രിക്കാം എന്നാണു നേതൃത്വം കരുതുന്നത്.

publive-image

അതേസമയം, മമതയോ മായാവതിയോ ആണെങ്കില്‍ കോണ്‍ഗ്രസിനെ ഒതുക്കി അവരുടെ പാര്‍ട്ടികളുടെ മുന്നേറ്റമായിരിക്കും ഉണ്ടാകുക. അതിന് കോണ്‍ഗ്രസ് നിന്നുകൊടുക്കില്ല.

115 – 120 സീറ്റുകളില്‍ താഴെയാണ് കോണ്‍ഗ്രസിന് ലഭിക്കുന്നതെങ്കില്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി പദവി ഉപേക്ഷിക്കാന്‍ തയാറായേക്കും. 125 നും 130 നും സീറ്റുകള്‍ക്ക് മുകളിലാണ് കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ലഭിക്കുന്നതെങ്കില്‍ കോണ്‍ഗ്രസ് തന്നെ പ്രധാനമന്ത്രി പദവിക്ക് അവകാശവാദ൦ ഉന്നയിക്കും. കോണ്‍ഗ്രസിന്റെ സീറ്റുകളുടെ എണ്ണം 140 നു മുകളിലാണെങ്കില്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് മറ്റൊരു വിട്ടുവീഴ്ചയ്ക്കും തയാറാകില്ല.

rahul gandhi ele 2019
Advertisment