Advertisment

ഘടകകക്ഷി നേതാക്കള്‍ക്ക് 'തീവില' ! വോട്ടെണ്ണലിന് മുമ്പേ ഡല്‍ഹിയില്‍ കരുനീക്കങ്ങള്‍ തകൃതി ? അമിത് ഷായും ഗുലാംനബിയും മുതല്‍ ചന്ദ്രബാബുനായിഡുവും ചന്ദ്രശേഖരറാവുവും വരെ തിരക്കോട് തിരക്കില്‍ !

New Update

ഡല്‍ഹി:  ഡല്‍ഹിയിലിപ്പോള്‍ ഘടകകക്ഷി നേതാക്കള്‍ക്ക് തീ പിടിച്ച 'വില'യാണ്. നേതാക്കളെ ചാക്കിലാക്കാന്‍ ബി ജെ പിയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ നെട്ടോട്ടമാണ്. ഫലം പ്രഖ്യാപനം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ പ്രതിപക്ഷ കക്ഷി യോഗം വിളിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തീരുമാനിച്ചത് ചടുലമായ നീക്കങ്ങള്‍ മുന്നില്‍ കണ്ടാണ്‌.

Advertisment

അതോടെ പ്രധാനമന്ത്രിയായ 5 വര്‍ഷവും മാധ്യമങ്ങളെ കാണാന്‍ കൂട്ടാക്കാതിരുന്ന നരേന്ദ്രമോഡിയും അമിത് ഷായും ചേര്‍ന്ന്‍ ഇന്നലെ വാര്‍ത്താസമ്മേളനം വിളിച്ച് എന്‍ ഡി എയിലേക്ക് കൂടുതല്‍ ഘടകകക്ഷികളെ ക്ഷണിച്ചിരിക്കുകയാണ്.

publive-image

ഇതിനിടെ ഘടകകക്ഷികളുമായി തിരക്കിട്ട കൂടിക്കാഴ്ചകളുമായി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും തെലുങ്കുദേശം മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവും രംഗത്തുണ്ട്. മുന്‍പ് ഈ റോളില്‍ സജീവമായിരുന്ന സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് സ്വന്തം പാര്‍ട്ടിക്ക് കിട്ടാനിടയുള്ള സീറ്റുകളെക്കുറിച്ച് ധാരണയുള്ളതിനാല്‍ അദ്ദേഹം ഡല്‍ഹി നീക്കങ്ങളില്‍ മുന്‍കാലങ്ങളിലേതുപോലെ അത്ര സജീവമല്ല.

ചന്ദ്രബാബു നായിഡുവിന്റെ നീക്കങ്ങള്‍ കോണ്‍ഗ്രസിന് വേണ്ടിയാണ്. ചന്ദ്രശേഖരറാവു ബി ജെ പിക്കെതിരാണെന്നാണ് പരസ്യമായി പറയുന്നതെങ്കിലും ഊണിലും ഉറക്കത്തിലും വിശ്വസിക്കാന്‍ കൊള്ളാത്ത ആളായാണ് രാഷ്ട്രീയത്തില്‍ അദ്ദേഹം അറിയപ്പെടുന്നത്. അതിനാല്‍ അദ്ദേഹത്തിന്‍റെ നീക്കങ്ങള്‍ സംബന്ധിച്ച് വ്യക്തതയില്ല. ടി ആര്‍ എസ് തലവനെ വിശ്വാസത്തിലെടുക്കാനും ആരും തയാറല്ല.

എന്തായാലും ഇത്തവണ സീറ്റ് പ്രതീക്ഷയുടെ മുഴുവന്‍ ചെറുകക്ഷികളുടെയും മുഖ്യ കക്ഷികളുടെയും നേതാക്കളുമായി ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കള്‍ നിരന്തര സമ്പര്‍ക്കത്തിലാണ്. നിലവില്‍ എന്‍ ഡി എയുടെയും യു പി എയുടെയും ഭാഗമായ ഘടകകക്ഷികളുമായി ബി ജെ പി - കോണ്‍ഗ്രസ് നേതാക്കള്‍ തലങ്ങും വിലങ്ങും ചര്‍ച്ച നടക്കുന്നുണ്ട്. ഫലത്തില്‍ 23 മുതലുള്ള ഒരാഴ്ച ഡല്‍ഹിയില്‍ നടത്തപ്പെടുക വന്‍ കുതിരക്കച്ചവടമായിരിക്കുമെന്നുറപ്പ്.

delhi loksabha ele 19
Advertisment