Advertisment

മുംബൈയിലുള്ളത് കര്‍ണ്ണാടകയില്‍ നിന്ന് കാണാതായ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ! ഒളിവാസത്തിലുള്ള രമേശ്‌ ജാര്‍ക്കഗോളിയുടേത് സമ്മര്‍ദ്ദ നീക്കം ! ഇവര്‍ക്ക് എംഎല്‍എമാരുടെ പിന്തുണ ഇല്ലെന്നും റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പിന് ഭയക്കുന്ന എംഎല്‍എമാര്‍ പാര്‍ട്ടി വിടാന്‍ ഒരുക്കമല്ലെന്ന് സൂചന 

author-image
കൈതയ്ക്കന്‍
Updated On
New Update

ബാംഗ്ലൂര്‍:  കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് - ജെ ഡി എസ് സഖ്യത്തിനെതിരെ കുതിരക്കച്ചവടത്തിനൊരുങ്ങി ബി ജെ പി.  ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കോണ്‍ഗ്രസ് - ദള്‍ സഖ്യ സര്‍ക്കാരിനെ മറിച്ചിട്ട് രാഷ്ട്രീയ ബലാബലത്തിന് ആക്കം കൂട്ടാമെന്ന കണക്കുകൂട്ടലിലാണ് ബി ജെ പി.

Advertisment

publive-image

കോണ്‍ഗ്രസിന്റെ മുന്‍ മന്ത്രി രമേശ്‌ ജാര്‍ക്കഗോളി ഉള്‍പ്പെടെയുള്ള 3 എം എല്‍ എമാരെ മുംബൈയിലെത്തിച്ച് ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്നതിന് പിന്നില്‍ ബി ജെ പിയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ജാര്‍ക്കഗോളിയ്ക്ക് പുറമേ ബെല്ലാരിയില്‍ നിന്നുള്ള എം എല്‍ എമാരായ ആനന്ദ് സിംഗ്, ബി നാഗേന്ദ്ര എന്നിവരാണ് മുംബൈയിലുള്ളത്. മന്ത്രിസ്ഥാനമാണ് ഇവരുടെ ലക്‌ഷ്യം.

publive-image

എം എല്‍ എമാരെ മുംബൈയില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന മന്ത്രി ഡി കെ ശിവകുമാറിന്റെ പരസ്യമായ ആരോപണം ബി ജെ പിയുടെ കുതിരക്കച്ചവടം പുറത്തുകൊണ്ടുവരുന്നത് ലാക്കാക്കി ആയിരുന്നു. സഖ്യ സര്‍ക്കാരില്‍ ആദ്യം മന്ത്രിയായിരുന്ന രമേശ്‌ ജാര്‍ക്കഗോളിയെ കഴിഞ്ഞ പുനസംഘടനയിലാണ് മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയത്.

publive-image

പ്രവര്‍ത്തന മികവ് പ്രകടിപ്പിച്ചില്ലെന്നതായിരുന്നു കാരണം. പകരം അദ്ദേഹത്തിന്‍റെ സഹോദരന്‍ സതീശ് ജാര്‍ക്കഗോളിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

publive-image

3 എം എല്‍ എമാര്‍ കൂറുമാറിയാലും സര്‍ക്കാരിനെ അത് ദോഷകരമായി ബാധിക്കില്ല. എന്നാല്‍ തനിക്കൊപ്പം 12 എം എല്‍ എമാര്‍ ഉണ്ടെന്നാണ് രമേശ്‌ ജാര്‍ക്കഗോളിയുടെ അവകാശവാദം. എന്നാല്‍ ജാര്‍ക്കഗോളിയുടേത് മന്ത്രിസ്ഥാനം ലാക്കാക്കിയുള്ള സമ്മര്‍ദ്ദ തന്ത്രമാണെന്നും ഇദ്ദേഹത്തിന് എം എല്‍ എമാരുടെ പിന്തുണ ഇല്ലെന്നുമാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.

publive-image

കൂറുമാറുന്ന എം എല്‍ എമാര്‍ക്ക് രാജി വച്ച് വീണ്ടും മത്സരിക്കേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ കോണ്‍ - ദള്‍ സംയുക്ത സ്ഥാനാര്‍ഥിക്കെതിരെ വിജയം നേടുക സാധ്യമല്ല. അതിനാല്‍ തന്നെ പാര്‍ട്ടി വിട്ടുള്ള കളികള്‍ക്ക് എം എല്‍ എമാരെ കിട്ടില്ലെന്നാണ് സൂചന.

 

Advertisment