Advertisment

പ്രിയങ്കയുടെ ആദ്യ ദൗത്യം ബിജെപിയില്‍ നിന്നും വരുണ്‍ ഗാന്ധിയെ കോണ്‍ഗ്രസിലെത്തിക്കുന്നത് ! വരുണിനെ മത്സരിപ്പിക്കുക മോഡിയുടെ വാരണാസിയിലോ യോഗിയുടെ ഖോരക്പൂരിലോ ? വരുണിനെ പൊതുസ്ഥാനാര്‍ഥിയാക്കാനും പ്രിയങ്കയുടെ നീക്കം

author-image
സത്താര്‍ അല്‍ കരണ്‍
Updated On
New Update

ഡല്‍ഹി:  എ ഐ സി സി ജനറല്‍ സെക്രട്ടറിയായി സജീവ രാഷ്ട്രീയത്തിലെത്തിയ പ്രിയങ്കാ ഗാന്ധിയുടെ ആദ്യ ലക്‌ഷ്യം സഹോദരന്‍ വരുണ്‍ ഗാന്ധിയെ മാതൃസംഘടനയിലേക്ക് തിരിച്ചെത്തിക്കുകയെന്ന്‍ റിപ്പോര്‍ട്ട്.

Advertisment

publive-image

വരുണിന്റെ കോണ്‍ഗ്രസ് പ്രവേശനം ബി ജെ പി പാളയത്തിന് ശക്തമായ തിരിച്ചടി നല്‍കിക്കൊണ്ടാകാനുള്ള തന്ത്രങ്ങളാണ് പ്രിയങ്ക അണിയറയില്‍ ഒരുക്കുന്നതെന്നാണ് സൂചന. വരുണിനൊപ്പം അനവധി പ്രവര്‍ത്തകരെയും ചില നേതാക്കളെയും കൂടി ബി ജെ പിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് പ്രതീക്ഷിക്കുന്നുണ്ട്.

publive-image

മാത്രമല്ല, ബി ജെ പിയുടെ വി വി ഐ പി മണ്ഡലത്തില്‍ നിന്നും വരുണിനെ മത്സരിപ്പിക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മണ്ഡലമായ വാരണാസിയിലോ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഖോരക്പൂരിലോ വരുണ്‍ ഗാന്ധിയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ആലോചന.

publive-image

എസ് പി - ബി എസ് പി സഖ്യവും കോണ്‍ഗ്രസും വെവ്വേറെയാണ് മത്സരിക്കുകയെങ്കിലും ഖോരക്പൂരിലോ വാരണാസിയിലോ പൊതുസ്ഥാനാര്‍ഥിയായി വരുണിനെ അവതരിപ്പിക്കാനാണ് പ്രിയങ്കയുടെ നീക്കം. ഈ രണ്ടു മണ്ഡലങ്ങളും ഉള്‍പ്പെടുന്ന മേഖലയുടെ ചുമതലയാണ് പ്രിയങ്കയ്ക്കുള്ളത്.

publive-image

ബി ജെ പിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് എത്തുന്ന വരുണിനെ പൊതു സ്ഥാനാര്‍ഥിയാക്കി അവതരിപ്പിക്കാന്‍ കഴിയുമെന്ന വിശ്വാസമാണ് പ്രിയങ്കയ്ക്ക്. അതല്ലെങ്കില്‍ പോലും എസ് പി - ബി എസ് പി സഖ്യം ദുര്‍ബലനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി കോണ്‍ഗ്രസിനെ സഹായിക്കും എന്നാണ് പ്രതീക്ഷ. മികച്ച സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസിന് അവതരിപ്പിക്കാനായാല്‍ അഖിലേഷും മായാവതിയും അനുഭാവ പൂര്‍വ്വമായ നടപടിയാകും സ്വീകരിക്കുക.

publive-image

Advertisment