Advertisment

പ്രിയങ്കയും ജ്യോതിരാദിത്യയും മഹാസഖ്യത്തില്‍ നിന്നും കോണ്‍ഗ്രസിനെ അകറ്റിനിര്‍ത്തിയവര്‍ക്കുള്ള രാഹുലിന്‍റെ മറുപടി. ഒറ്റയ്ക്കെങ്കില്‍ ഒറ്റയ്ക്ക് തന്നെ പോരിനെന്നുറച്ച് രണ്ടു യുവ നേതാക്കളെ കളത്തിലിറക്കി വെല്ലുവിളിച്ച് രാഹുല്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി:  യു പിയില്‍ മഹാസഖ്യത്തില്‍ നിന്നും കോണ്‍ഗ്രസിനെ അകറ്റി നിര്‍ത്തിയ എസ് പി, ബി എസ് പി സഖ്യത്തിനുള്ള രാഹുല്‍ ഗാന്ധിയുടെ മറുപടിയാണ് പ്രിയങ്ക ഗാന്ധി - ജ്യോതിരാദിത്യ സിന്ധ്യ കൂട്ടുകെട്ടെന്ന് വിലയിരുത്തല്‍. യു പിയില്‍ കോണ്‍ഗ്രസ് അപ്രസക്തമാണെന്ന വിലയിരുത്തി സഖ്യത്തില്‍ നിന്നും പാര്‍ട്ടിയെ അപമാനിച്ചിറക്കിവിട്ടവര്‍ക്ക് മുമ്പില്‍ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സന്ദേശത്തിലൂടെ മറുപടി നല്‍കാനാണ് രാഹുല്‍ ലക്ഷ്യമിട്ടത്.

Advertisment

publive-image

സംസ്ഥാനത്തെ രണ്ടായി വിഭജിച്ച് ഇരു മേഖലകളിളെയും ചുമതല രാജ്യത്തെ ഏറ്റവും ശ്രദ്ധേയരായ രണ്ടു യുവ നേതാക്കള്‍ക്ക് നല്‍കിയതോടെ അടിമുടി പാര്‍ട്ടിയെ ഉടച്ചുവാര്‍ക്കുമെന്ന സന്ദേശമാണ് അകത്തും പുറത്തുമുള്ള എതിരാളികള്‍ക്ക് രാഹുല്‍ നല്‍കിയത്.

publive-image

പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം യു പിയില്‍ എത്രത്തോളം കോളിളക്കമാകും എന്ന് കണ്ടറിയണമെങ്കിലും അതിന്റെ പ്രത്യാഘാദങ്ങള്‍ കോണ്‍ഗ്രസിന് ഗുണകരമായിരിക്കും എന്നുറപ്പാണ്. മുമ്പ് ഗാന്ധി കുടുംബാംഗം എന്ന നിലയില്‍ മാത്രം അമേഠിയിലും റായ്ബാലേരിയിലും ഒതുങ്ങി നിന്നിരുന്ന പ്രിയങ്ക ഇനി യു പിയില്‍ നിറഞ്ഞുനില്‍ക്കുന്ന കോണ്‍ഗ്രസ് ദേശീയ നേതാവായി മാറി യിരിക്കുകയാണ്.

publive-image

മധ്യപ്രദേശ് ഉപമുഖ്യമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഹിന്ദി ഹൃദയ ഭൂമിയില്‍ ഏറ്റവും തലയെടുപ്പുള്ള യുവ നേതാക്കളില്‍ ഒരാളാണ്.  ഇരു നേതാക്കളും ചേര്‍ന്നാല്‍ കോണ്‍ഗ്രസിനെ പഴയ പാരമ്പര്യങ്ങളിലേക്ക് കുറച്ചൊക്കെ തിരികെ കൊണ്ടുവരാന്‍ കഴിയും എന്ന കാര്യത്തില്‍ സംശയമില്ല.

publive-image

പാര്‍ട്ടിയെ എഴുതിത്തള്ളാന്‍ വരട്ടെ എന്ന സന്ദേശമാണ് രാഹുല്‍ അഖിലേഷ് യാദവിനും മായാവതിക്കും നല്‍കിയിരിക്കുന്നത്. ഒറ്റയ്ക്കാണെങ്കില്‍ ഒറ്റയ്ക്ക് തന്നെ പോരുതാനാണ് കോണ്‍ഗ്രസിന്റെ നീക്കമെന്ന് ഇതോടെ ഇരു നേതാക്കളെയും ബോധ്യപ്പെടുത്താന്‍ രാഹുലിനായി. സംസ്ഥാനമൊട്ടുക്ക് അഖിലേഷിനൊപ്പം നില്‍ക്കാന്‍ പോന്ന രണ്ടു യുവ നേതാക്കള്‍ പോരിനിറങ്ങുമ്പോള്‍ അത് എതിരാളികള്‍ക്ക് തലവേദനയായി മാറും.

publive-image

ഇരുവരുടെയും നിയമനത്തിന് ശേഷമുള്ള രാഹുലിന്‍റെ പ്രതികരണം തന്നെ കോണ്‍ഗ്രസിന്റെ സുഹൃത്തുക്കള്‍ക്കുള്ള മുന്നറിയിപ്പാണ്. രാഹുലിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു, അഖിലെഷും മായവതിയുമായി ചര്‍ച്ചയ്ക്ക് തയാറാണ്. ഇരുവരെയും കോണ്‍ഗ്രസ് ബഹുമാനിക്കുന്നു. അവരോടു സ്നേഹമുണ്ട്. ഇനിയും അവരുമായി ചര്‍ച്ചയ്ക്ക് തയാറാണ്. തങ്ങള്‍ മൂന്ന്‍ പേരുടെയും ലക്‌ഷ്യം ബി ജെ പിയെ പരാജയപ്പെടുത്തുക എന്നതാണ്.

പ്രിയങ്കയും ജ്യോതിരാദിത്യ സിന്ധ്യയും ശ്രദ്ധേയരായ യുവ നേതാക്കളാണ്. അവരെ മുന്‍നിര്‍ത്തിയാണ് യു പിയില്‍ തങ്ങള്‍ പോരിനിറങ്ങുക - രാഹുലിന്‍റെ വാക്കുകള്‍ അനുനയത്തിലും ഒപ്പം വെല്ലുവിളിയുമായി കാണുന്നവരാണ് ഏറെയും.

rahul gandhi ele 2019 kc venugopal ele 2019 priyanka ele 2019
Advertisment