Advertisment

ഡല്‍ഹിയില്‍ എഎപി - കോണ്‍ഗ്രസ് സഖ്യം പൊളിയ്ക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞത് ഷീലാ ദീക്ഷിത് ? ഷീലയെ തള്ളി സഖ്യം സ്ഥാപിക്കാന്‍ രാഹുലിന്‍റെ നിര്‍ദ്ദേശം ! ഹരിയാനയിലും സഖ്യ സാധ്യത !

author-image
ജെ സി ജോസഫ്
New Update

ഡല്‍ഹി:  ഡല്‍ഹിയില്‍ മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ പ്രതിരോധം തള്ളി ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിന് രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം. ബി ജെ പിയുടെ ഭീഷണിയ്ക്ക് വഴങ്ങിയാണ് എ എ പിയുമായുള്ള സഖ്യത്തില്‍ നിന്ന് ഷീലാ ദീക്ഷിത് മടിക്കുന്നതെന്ന സംശയത്തിനിടെയാണ് സഖ്യ സാധ്യത പുനസ്ഥാപിച്ച് രാഹുലിന്‍റെ നീക്കം.

Advertisment

publive-image

എ എ പിയുമായി സഖ്യം പാടില്ലെന്നും ഡല്‍ഹിയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നുമായിരുന്നു പുതിയ പി സി സി അധ്യക്ഷയായ ഷീലാ ദീക്ഷിതിന്റെ നിലപാട്. ഒടുവില്‍ രാഹുല്‍ ഗാന്ധിക്ക് തന്നെ ഈ നിലപാട് അംഗീകരിക്കേണ്ടി വന്നു. അതുപ്രകാരമാണ് എ എ പിയുമായി സഖ്യത്തിനില്ലെന്ന് രാഹുല്‍ തീരുമാനിച്ചത്.

പക്ഷേ, ഈ നിലപാട് പിന്നീട് വിവാദമായി മാറി. മുന്‍ പി സി സി അധ്യക്ഷന്‍ അജയ് മാക്കന്‍ ഉള്‍പ്പെടെയുള്ളവര്‍ എ എ പി സഖ്യമില്ലെങ്കില്‍ മത്സരത്തിനില്ലെന്ന ശക്തമായ നിലപാടെടുത്തു. ഇതിനിടയില്‍ സഖ്യം വേണ്ടെന്ന ഷീലാ ദീക്ഷിതിന്റെ നിലപാട് സംശയത്തിനിടയാക്കി.

publive-image

ഒറ്റയ്ക്ക് മത്സരിച്ചാല്‍ എ എ പിയ്ക്കും കോണ്‍ഗ്രസിനും വിജയം ലഭിക്കില്ലെന്നും ബി ജെ പി 7 സീറ്റുകളും പിടിച്ചെടുക്കുമെന്നുമായിരുന്നു മിക്ക സര്‍വ്വേ ഫലങ്ങളും വിലയിരുത്തിയത്. ഈ സാഹചര്യത്തിലാണ് സഖ്യത്തിനായി എ എ പിയും മുന്നിട്ട് നിന്നത്. എന്നാല്‍ സഖ്യം ഉണ്ടായാല്‍ ബി ജെ പി അധികാരത്തിലെത്തിയാല്‍ ഷീലാ ദീക്ഷിതിനും കുടുംബാംഗങ്ങള്‍ക്കുമെതിരായ കേസുകള്‍ വേണ്ടും കുത്തിപ്പൊക്കുമെന്നും നടപടി ഉണ്ടാകുമെന്നുമായിരുന്നു ബി ജെ പിയുടെ ഭീഷണി. അതില്‍ ഷീലാ ദീക്ഷിത് വീണുപോയി എന്നാണ് സംശയം.

പക്ഷേ, ആ നീക്കം പൊളിച്ചാണ് വീണ്ടും സഖ്യ ചര്‍ച്ചകള്‍ തുടരാനുള്ള നിര്‍ദ്ദേശം. എ എ പി 4 സീറ്റുകളിലും കോണ്‍ഗ്രസ് 3 സീറ്റുകളിലും എന്നതാണ് ധാരണ. പകരം ഹരിയാനയില്‍ കോണ്‍ഗ്രസ് എ എ പിയ്ക്ക് ഒരു സീറ്റ് നല്‍കും. ഫലത്തില്‍ ഡല്‍ഹിക്ക് പുറമേ ഹരിയാനയിലും കോണ്‍ഗ്രസ് - എ എ പി സഖ്യം നിലവില്‍ വരും !

Advertisment