Advertisment

കോണ്‍ഗ്രസ് രക്ഷപെടണമെങ്കില്‍ വൈ എസ് ആര്‍, വി കെ ശ്രീകണ്ഠന്‍ മോഡല്‍ നേതാക്കളെ പാര്‍ട്ടി ഏല്‍പ്പിക്കണം. ജനങ്ങള്‍ക്കിടയിലൂടെ നേതാക്കള്‍ നടന്നുനീങ്ങണം. ഹൈക്കമാന്റിന് മുന്നില്‍ രാഹുലിന്റെ വാര്‍ റൂം അംഗമായിരുന്ന നേതാവിന്റെ നിര്‍ദ്ദേശം !

New Update

ഡല്‍ഹി:  ആന്ധ്രയിലെ വൈ എസ് ആര്‍ നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയെയും പാലക്കാട്ടെ വി കെ ശ്രീകണ്ഠനെയും മാതൃകയാക്കി പദയാത്രകളിലൂടെ പാര്‍ട്ടിയെ പഴയ പ്രതാപത്തിലേക്ക് വീണ്ടെടുക്കണമെന്ന് രാഹുല്‍ ഗാന്ധിയുടെ വാര്‍ റൂമില്‍ അംഗമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ നിര്‍ദ്ദേശം.

Advertisment

publive-image

കോണ്‍ഗ്രസ് രാജ്യമാകെ വന്‍ പരാജയം ഏറ്റുവാങ്ങിയ പിന്നാലെ ഒന്നര മാസക്കാലം രാഹുല്‍ ഗാന്ധിയുടെ ടീമില്‍ പ്രവര്‍ത്തിച്ച് രാജ്യമാകെയുള്ള മണ്ഡലങ്ങളിലും നേതാക്കളുമായി അടുത്തിടപെട്ട അനുഭവങ്ങള്‍ ഉള്‍പ്പെടെയാണ് ഇരു നേതാക്കളുടെയും പേരെടുത്ത് പരാമര്‍ശിച്ച് കര്‍ണ്ണാടകയില്‍ നിന്നുള്ള വി സി സി അംഗം എ ഐ സി സി മാധ്യമ വിഭാഗം തലവന്‍ റണ്‍വീര്‍സിംഗ് സുര്‍ജേവാലയ്ക്ക് റിപ്പോര്‍ട്ട് കൈമാറിയത്.

അടിത്തട്ട് മുതല്‍ പാര്‍ട്ടിയെ വാര്‍ത്തെടുക്കാന്‍ പര്യാപ്തമായ പദയാത്രകളാണ് ആന്ധ്രയില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയെ അധികാരത്തിലെത്തിച്ചത്. 23 വര്‍ഷത്തിന് ശേഷം സി പി എമ്മില്‍ നിന്നും പാലക്കാട് സീറ്റ് വീണ്ടെടുത്ത ഡി സി സി അധ്യക്ഷന്‍ വി കെ ശ്രീകണ്ഠന്‍ 24 ദിവസങ്ങള്‍ കൊണ്ട് ജില്ലയില്‍ മാത്രം 400 കി. മീറ്റര്‍ പദയാത്ര നടത്തിയാണ് പാര്‍ട്ടിയെ സജ്ജമാക്കിയത്.

publive-image

ശ്രീകണ്ഠന്‍ നയിച്ച ജയ്ഹോ പദയാത്രയാണ് സി പി എമ്മിന്റെ കുത്തകയായിരുന്ന പാലക്കാട്ടെ 2 ലോക്സഭാ സീറ്റുകളിലും വിജയത്തിന് അടിത്തറ പാകിയത്‌. സി പി എം ശക്തികേന്ദ്രമായ ആലത്തൂരിലും വന്‍ വിജയമാണ് കോണ്‍ഗ്രസ് നേടിയത്. ജയ്ഹോ ഇഫക്റ്റ് ആലത്തൂരിലെ മുന്നേറ്റത്തിന് കാരണമായി.

ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പിതാവും കോണ്‍ഗ്രസ് നേതാവുമായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയാണ് സമീപ കാലത്ത് പദയാത്രയിലൂടെ അധികാരത്തിലെത്തിയ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രി. അതിന്റെ തുടര്‍ച്ചയായിരുന്നു ജഗന്റെ പ്രജാ സങ്കല്‍പ്പ് യാത്ര.

publive-image

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു വി കെ ശ്രീകണ്ഠന്റെ ജയ്ഹോ പദയാത്ര. ഇത്തരം നേതാക്കളുടെ ശൈലിയാണ് പാര്‍ട്ടി മാതൃകയാക്കേണ്ടത്. കനത്ത പരാജയം ഏറ്റുവാങ്ങിയെങ്കിലും ദേശീയ തലത്തില്‍ 9 ശതമാനം വോട്ടുകളുടെ വ്യത്യാസമാണ് ബി ജെ പിയും കോണ്‍ഗ്രസുമായുള്ളത്. ജനം ഇപ്പോഴും കോണ്‍ഗ്രസിനെ കൈവിട്ടിട്ടില്ല. പകരം കോണ്‍ഗ്രസ് മത്സരിപ്പിച്ച സ്ഥാനാര്‍ഥികളെയാണ് കൈവിട്ടത്.

ഇത് തിരിച്ചെടുക്കണമെങ്കില്‍ ശ്രീകണ്ഠനെപ്പോലെയുള്ള നേതാക്കളെ പാര്‍ട്ടി ഏല്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. കര്‍ണ്ണാടക പ്രദേശ്‌ മൈനോറിട്ടി വിഭാഗം സംസ്ഥാന വൈസ് ചെയര്‍മാനാണ് ഈ നിര്‍ദ്ദേശം ഹൈക്കമാന്റിന് നല്‍കിയത്.

Advertisment