Advertisment

മധ്യപ്രദേശില്‍ നിര്‍ണ്ണായകമാകുക മായാവതിയും അഖിലേഷ് യാദവും. ബി ജെ പിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ത്തന്നെ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ധ്യപ്രദേശില്‍ നിര്‍ണ്ണായകമായി ബി എസ് പിയും എസ് പിയും. 8 സീറ്റില്‍ ബി എസ് പിയും 2 സീറ്റുകളില്‍ എസ് പിയും ലീഡ് ചെയ്യുന്നതോടെ ഇവിടെ സര്‍ക്കാര്‍ രൂപീകരണത്തിന് മായാവതിയുടെയും അഖിലേഷ് യാദവിന്റെയും പങ്ക് നിര്‍ണ്ണായകമാകും.

Advertisment

കോണ്‍ഗ്രസും ബി ജെ പിയും ഒപ്പത്തിനൊപ്പം ഒന്നോ രണ്ടോ സീറ്റുകളുടെ വ്യത്യാസത്തില്‍ മാറിമറിയുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.  ഏറ്റവും അവസാനം കോണ്‍ഗ്രസ് 113 ലും ബി ജെ പി 109 ലും സീറ്റ് നില നിലനിര്‍ത്തുകയാണ്.

publive-image

രണ്ടു മണിക്കൂര്‍ നേരത്തെ വോട്ടെണ്ണല്‍ ഇടയില്‍ രണ്ടാം മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ബി ജെ പിക്ക് കോണ്‍ഗ്രസിനുമേല്‍ 1 സീറ്റിന്റെ ലീഡ് നില ഉണ്ടാക്കാന്‍ സാധിച്ചത്. എന്നാല്‍ മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. 230 സീറ്റുകളില്‍ കോണ്‍ഗ്രസിന് 111 സീറ്റുകളില്‍ ലീഡ് ഉണ്ട്. ബി എസ് പി എസ് പി കക്ഷികളുടെ സീറ്റ് നില ഇപ്പോള്‍ 10 ആണ്.

കേവല ഭൂരിപക്ഷത്തിന് 116 സീറ്റുകള്‍ മതിയാകും. ഒരുകക്ഷിക്കും കേവല ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകള്‍ ഇല്ലാത്ത സാഹചര്യം വന്നാല്‍ പ്രതിപക്ഷ കക്ഷികളായ ബി എസ് പിയും എസ് പിയും സ്വാഭാവികമായും കോണ്‍ഗ്രസിനെയാവും പിന്തുണയ്ക്കുക. പക്ഷേ അതിന് കോണ്‍ഗ്രസ് വലിയ വില നല്‍കേണ്ടി വരും.

യു പിയില്‍ പരസ്പരം പോരടിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ ബി ജെ പിയുമായി കൂട്ടുകൂടാന്‍ മായാവതിയും അഖിലേഷ് യാദവും സമ്മതിച്ചേക്കില്ല. ഫലത്തില്‍ നിലവിലെ സാഹചര്യത്തില്‍ മധ്യ പ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

Advertisment