Advertisment

ആദ്യ പശു മന്ത്രിക്ക് തൊട്ടുപിന്നാലെ ആദ്യ ഹാപ്പിനസ് വകുപ്പുമന്ത്രിക്കും പരാജയം. തോല്‍വി കാല്‍ലക്ഷം വോട്ടുകള്‍ക്ക്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഭോപ്പാല്‍:  രാജസ്ഥാന്‍ തിരഞ്ഞെടുപ്പില്‍ രാജ്യത്തെ ആദ്യ പശുപരിപാലനവകുപ്പു മന്ത്രി ഒടാറാം ദേവാസി പരാജയപ്പെട്ടതിനു തൊട്ടുപിന്നാലെ മധ്യപ്രദേശില്‍ ആദ്യ ഹാപ്പിനസ് വകുപ്പുമന്ത്രി ലാല്‍ സിങ് ആര്യയും പരാജയമേറ്റുവാങ്ങി.

Advertisment

publive-image

ഗോഹാദ് മണ്ഡലത്തില്‍ ഇരുപത്തയ്യായിരം വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രണ്‍വീര്‍ രണ്‍വീര്‍ ജാതവിനോട് ലാല്‍ സിങ് പരാജയപ്പെട്ടത്. സിരോഹി മണ്ഡലത്തില്‍ മത്സരിച്ച ദേവാസി പതിനായിരം വോട്ടുകള്‍ക്കാണ് സ്വതന്ത്രസ്ഥാനാര്‍ഥിയായ സന്യാം ലോധയോടു പരാജയപ്പെട്ടത്.

2017ലാണ് രാജ്യത്തെ തന്നെ ആദ്യത്തെ ഹാപ്പിനസ് വകുപ്പു മന്ത്രിയായി ലാല്‍ സിങ് ആര്യ നിയമിതനായത്. എന്നാല്‍ മന്ത്രിയായി തൊട്ടുപിന്നാലെ ലാല്‍ സിങ് അറസ്റ്റിലായി. 2009 ല്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ട കേസിലായിരുന്നു അറസ്റ്റ്. നിലവില്‍ കേസില്‍ വിചാരണ നടക്കുകയാണെന്ന് എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു.

Advertisment