Advertisment

 മഹാരാഷ്ട്രയിലും ഹരിയാനയിലും യു പി എയുടെ ലീഡ് പ്രതീക്ഷിച്ചതിലും ഇരട്ടിയിലേറെ. കോൺഗ്രസ് പോരാട്ടം ഉപേക്ഷിച്ചിടത്ത് ജനം നൽകിയത് ഉറച്ച പിന്തുണ

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: മഹാരാഷ്ട്രയും ഹരിയാനയും കോൺഗ്രസ് ഭരണം പ്രതീക്ഷിച്ചിരുന്നുവെന്ന് മാത്രമല്ല അവിടങ്ങളിൽ ശക്തമായ ഒരു പോരിന് പോലും അവർ തയാറായിരുന്നില്ലെന്നാണ് യാഥാർഥ്യം. എന്നിട്ടുപോലും ഇരു സംസ്ഥാനങ്ങളിലും യു പി എ യ്ക്ക് ശക്തമായ പ്രതിപക്ഷമാകാൻ സാധിച്ചിരിക്കുന്നു എന്നതാണ് കോൺഗ്രസിന്റെ പ്രതീക്ഷ.

Advertisment

ഹരിയാനയിൽ കോൺഗ്രസ് രണ്ടക്കം തികയ്ക്കാൻ സാധിക്കുമോ എന്നുപോലും ഒരു ഘട്ടത്തിൽ പ്രതീക്ഷിച്ചിരുന്നില്ല. ആറോ ഏഴോ കിട്ടിയാൽ ഭാഗ്യം എന്നതായിരുന്നു പല ഉന്നത കോൺഗ്രസ് നേതാക്കളും ഹരിയാനയുടെ കാര്യത്തിൽ പ്രതികരിച്ചത്.

publive-image

മഹാരാഷ്ട്രയിൽ യു പി എയ്ക്ക് മൊത്തം 50 കടക്കും എന്ന് നേതാക്കൾ പ്രതീക്ഷിച്ചതല്ല. പക്ഷേ, അവിടെയും ഏകദേശം 90 സീറ്റുകളിൽ യു പി എ ലീഡ് ഉയർത്തിയിരിക്കുകയാണ്. മഹാരാഷ്ട്രയിൽ എല്ലാം എൻ സി പിയ്ക്ക് വിട്ടുകൊടുത്ത് പിന്നോട്ടു മാറി നിന്നിട്ടും കോൺഗ്രസ് 40 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. ശരത് പവാർ നേരിട്ട് തേർതെളിച്ചിട്ടും എൻ സി പി യും 50 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്.

ഒപ്പം പൽഗാർ പോലുള്ള സീറ്റുകളിൽ സി പി എം പോലുള്ള ചെറു കക്ഷികളും ലീഡ് ഉയർത്തുന്നുണ്ട്. യു പി എയുടെ ഭാഗമായ ബഹുജൻ വികാസ് തഗാഡി രണ്ടു സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. ഈ നിലയിൽ മൊത്തം തകർന്നു പോകും എന്ന് കരുതിയിരുന്നിടത്ത് വലിയ അധ്വാനമൊന്നും ഇല്ലാതെ യു പി എ നിലനിൽപ്പിന്റെ രാഷ്ട്രീയമാണ് തെളിയിച്ചിരിക്കുന്നത്.

അതായത് രണ്ടു സംസ്ഥാനങ്ങളിലും കോൺഗ്രസിനെയും സഖ്യ കക്ഷികളെയും എഴുതിത്തള്ളാൻ ജനം തയാറല്ലെന്ന് തെളിയിക്കുന്നതാണ് ഹരിയാനയിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും പുറത്തുവരുന്ന സൂചനകൾ. ഇത് യു പി എ ക്യാംപുകളിൽ വലിയ തോതിലുള്ള ആത്മവിശ്വാസവും പ്രതീക്ഷയുമാണ് ഉണ്ടാക്കിയിരിക്കുന്നത്.

 

Advertisment