പ്രധാനമന്ത്രിക്ക് നേരെ രാസായുധ പ്രയോഗം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, മുംബൈ
Monday, July 30, 2018

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ രാസായുധ പ്രയോഗം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. കാശിനാഥ് മണ്ഡല്‍ (22) എന്ന ജാര്‍ഖണ്ഡ് സ്വദേശിയാണ് അറസ്റ്റിലായത്. ഇയാള്‍ മുംബൈയിലെ സ്വകാര്യസ്ഥാപനത്തില്‍ സുരക്ഷാ ജീവനക്കാരനാണ്.

ദേശീയ സുരക്ഷാ സേനയുടെ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചായിരുന്നു യുവാവിന്‍റെ ഭീഷണി. ഈ മാസം 27 ന് മുംബയില്‍ വെച്ചായിരുന്നു അറസ്റ്റ്. കാശിനാഥിന്‍റെ ഫോണ്‍ കോളിനെ ട്രാക്ക് ചെയ്താണ് ഇയാള്‍ മുംബൈയില്‍ നിന്നാണ് വിളിക്കുന്നതെന്ന് മനസിലായത്.

ജാര്‍ഖണ്ഡ് സ്വദേശിയാണ് 22 കാരനാണ് കാശിനാഥ്. ജാര്‍ഖണ്ഡിലെ നക്സല്‍ ആക്രമണത്തില്‍ സുഹൃത്ത് കൊല്ലപ്പെട്ടെന്നും പ്രധാനമന്ത്രിയെ കാണാന്‍ ആഗ്രഹിച്ചിരുന്നതായും ചോദ്യം ചെയ്യലില്‍ യുവാവ് പറഞ്ഞു. റിമാന്‍ഡില്‍ വിട്ട യുവാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

×