Advertisment

വാട്‌സ്ആപ്പിലെ ഫാമിലി ഗ്രൂപ്പില്‍ ഫോട്ടോ ഷെയര്‍ ചെയ്തതിന്റെ പേരില്‍ യുവാവിനെ തല്ലിക്കൊന്നു

author-image
admin
New Update

സോനിപത്:  വാട്‌സ്ആപ്പിലെ ഫാമിലി ഗ്രൂപ്പില്‍ ഫോട്ടോ ഷെയര്‍ ചെയ്തതിന്റെ പേരില്‍ യുവാവിനെ തല്ലിക്കൊന്നു. ഹരിയാനയിലെ സോനിപത്തിലാണ് സംഭവം. ലവ് (20) എന്ന യുവാവാണ് ബന്ധുക്കളുടെ മര്‍ദനത്തേത്തുടര്‍ന്ന് മരിച്ചത്.

Advertisment

publive-image

തലയിലെ ആന്തരിക രക്തസ്രാവമാണ് അദ്ദേഹത്തിന്റെ മരണകാരണമെന്ന് പോലീസ് പറഞ്ഞു. ലവ് അബദ്ധത്തില്‍ ഷെയര്‍ ചെയ്ത ഫോട്ടോ കണ്ട് കുപിതനായ ദിനേശ് എന്നയാള്‍ അദ്ദേഹത്തേയും സഹോദരങ്ങളേയും സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് മര്‍ദിച്ചത്.

ഇരുമ്പുവടികളും ഇഷ്ടികക്കട്ടയുമുപയോഗിച്ച് ബന്ധുക്കളുടെ മുന്നില്‍ വച്ചാണ് മര്‍ദിച്ചതെന്ന് സഹോദരന്‍ അജയ് പറഞ്ഞു. അത്താഴത്തിന് ശേഷം എടുത്ത ചില ചിത്രങ്ങള്‍ അറിയാതെ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ പങ്കുവയ്ക്കുകയായിരുന്നെന്ന് അജയ് പറഞ്ഞു.

Advertisment