പെണ്‍കുട്ടിയെ അപമാനിച്ചെന്നാരോപിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ച് വീഡിയോ പ്രചരിപ്പിച്ചു. 20 കാരനായ യുവാവ് ആത്മഹത്യ ചെയ്തു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, October 12, 2018

ലഖ്നൗ:  പെണ്‍കുട്ടിയെ അപമാനിച്ചെന്ന് ആരോപിച്ച് നാട്ടുകാര്‍ മര്‍ദ്ദിക്കുന്ന വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചതില്‍ മനംനൊന്ത് 20 കാരനായ യുവാവ് ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം.

പെണ്‍കുട്ടിയെ അപമാനിച്ചെന്നാരോപിച്ച് നാട്ടുകാര്‍ കപിലിനെ മര്‍ദ്ദിച്ചിരുന്നു. ഇതിന്‍റെ ദൃശ്യങ്ങളാരോ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുകയായിരുന്നു. വീട്ടിലെ കിടപ്പുമുറിയിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

×