‘മീ ടൂ’ വെളിപ്പെടുത്തലുകളിൽ അന്വേഷണം പ്രഖ്യാപിച്ചു. വിരമിച്ച നാല് ജഡ്ജിമാർ അന്വേഷിക്കും

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, October 12, 2018

ഡല്‍ഹി:  മീ ടൂ വെളിപ്പെടുത്തലുകളിൽ കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു.  ജൂഡിഷ്യൽ അന്വേഷണമാവും നടക്കുകയെന്നാണ്​ മന്ത്രാലയം വ്യക്​തമാക്കിയിരിക്കുന്നത്​. വിരമിച്ച നാല് ജഡ്ജിമാർക്കായിരിക്കും അന്വേഷണചുമതല. ഇതുസംബന്ധിച്ച്​ പൊതുജനാഭിപ്രായവും സമിതി സ്വരൂപിക്കുമെന്നാണ്​ സൂചന.

അതിനിടെ, അതിനിടെ, ലൈം​ഗികാരോപണ വിവാദം നേരിടുന്ന കേന്ദ്ര സഹമന്ത്രി എംജെ അക്ബറിനെതിരെ പുതിയ ആരോപണവുമായി കൊളംബിയൻ മാധ്യമപ്രവർത്തക രംഗത്തെത്തി. ദില്ലിയിൽ ഇൻറേൺഷിപ്പ് ചെയ്തപ്പോൾ അക്ബർ ഉപദ്രവിച്ചെന്നാണ് വെളിപ്പെടുത്തൽ. അക്ബറിന്‍റെ ഓഫീസിൽ ഇൻറേൺഷിപ്പ് ചെയ്തപ്പോഴായിരുന്നു സംഭവം.

 

×