‘മീ ടൂ’: എംജെ അക്ബറിനെതിരെ വീണ്ടും ആരോപണം. അക്ബര്‍ ഉപദ്രവിച്ചെന്ന ആരോപണവുമായി കൊളംബിയൻ മാധ്യമപ്രവർത്തക

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, October 12, 2018

ഡല്‍ഹി:  കേന്ദ്ര സഹമന്ത്രി എംജെ അക്ബറിനെതിരെ വീണ്ടും ആരോപണം. കൊളംബിയൻ മാധ്യമപ്രവർത്തകയാണ് അക്ബർ ഉപദ്രവിച്ചെന്ന് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ ഇൻറേൺഷിപ്പ് ചെയ്തപ്പോൾ അക്ബർ ഉപദ്രവിച്ചെന്നാണ് വെളിപ്പെടുത്തൽ. അക്ബറിന്‍റെ ഓഫീസിൽ ഇൻറേൺഷിപ്പ് ചെയ്തപ്പോഴായിരുന്നു സംഭവം.

ഒമ്പത് മാധ്യമപ്രവർത്തകരാണ് അക്ബറിനെതിരെ അതിശക്തമായ ലൈം​ഗികാരോപണം ഉന്നയിച്ചിരിക്കുന്നത്. പ്രിയ രമണി എന്ന മാധ്യമപ്രവർത്തകയാണ് അക്ബറിനെതിരെ ആരോപണവുമായി ആദ്യം രം​ഗത്ത് വന്നത്. കഴിഞ്ഞ വർഷം വോ​ഗ് മാ​ഗസിനിൽ നൽകിയ അഭിമുഖത്തിൽ അവർ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നെങ്കിലും വേണ്ടത്ര ശ്രദ്ധ ലഭിച്ചിരുന്നില്ല. പിന്നീട് നിരവധി വനിതാ മാധ്യപ്രവർത്തകർ എത്തിയത്.

×