സ്​ട്രെക്​ചര്‍ കിട്ടിയില്ല. കാലിൽ പ്ലാസ്​റ്ററിട്ട രോഗിയെ കിടക്ക വിരിയിലിരുത്തി വലിച്ചോണ്ടുപോകുന്ന വീഡിയോ

Saturday, June 30, 2018

മുംബൈ:  സ്​ട്രെക്​ചറില്ലാത്തതിനാൽ കിടക്ക വിരിയിലിരുത്തി രോഗിയെ വലിച്ചോണ്ടുപോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മഹാരാഷ്​ട്രയിലെ നന്ദേഡിലുള്ള സർക്കാർ ആശുപത്രിയിലാണ് സംഭവം.

കാലിനു പരിക്കേറ്റ്​ ചികിത്സക്കെത്തിയ സ്​ത്രീ​യെ ആണ്​ സ്​ട്രെക്​ചറില്ലാത്തതിനാൽ വലിച്ചിഴച്ചുകൊണ്ടുപോകുന്നത്​. ഇവരുടെ കാലിൽ പ്ലാസ്​റ്ററിട്ട ശേഷം​ വാഹനത്തിനു സമീപത്തേക്ക്​ എത്തിക്കാൻ സ്​ട്രെക്​ചർ കിട്ടാതെ വന്നതോടെയാണ്​ ബന്ധുക്കളായ രണ്ടു സ്​ത്രീകൾ രോഗിയെ കിടക്ക വിരിയിൽ ഇരുത്തി ആശുപത്രിക്ക്​ പ​ുറത്തേക്ക്​ വലിച്ചിഴച്ചു കൊണ്ടു പോകുകയായിരുന്നു​.

ഇതിന്റെ ദൃശ്യങ്ങള്‍ ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയിലിടുകയായിരുന്നു. ഇതോടെ സംഭവം വിവാദമായതോടെ വിശദീകരണവുമായി ആശുപത്രി അധികൃതർ രംഗത്തെത്തി. മറ്റൊരു രോഗിയുമായി പോയ സ്​​െട്രക്​ചർ തിരിച്ചെത്തുന്നതു വരെ അൽപം​ കാത്തിരിക്കാൻ രോഗിയുടെ ബന്ധുക്കളോട്​  ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ ഇത് കേള്‍ക്കാതെ ബന്ധുക്കള്‍ രോഗിയെ വിരിയിലിരുത്തി വലിച്ചോണ്ട് പോകുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നുന്നത്.

×